നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ കൂടുതലും സർക്കാർ നഴ്സുമാരും  ഡോക്ടർമാരും

  COVID 19 | സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ കൂടുതലും സർക്കാർ നഴ്സുമാരും  ഡോക്ടർമാരും

  തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 134. അതായത്, കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ 30 ശതമാനവും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കിടയിലെ കോവിഡ് സമ്പർക്കവ്യാപനത്തിന് കുറവില്ല. ജൂലൈയിൽ സംസ്ഥാനത്ത് 442 ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിതരായത്. ഭൂരിഭാഗം പേർക്കും രോഗബാധയ്ക്ക് കാരണം പി.പി.ഇ കിറ്റ് കൃത്യമായി ധരിക്കാത്തതല്ലെന്നും സാമൂഹ്യഅകലം ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാൽ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നുമാണ് നിഗമനം.

  കോവിഡ് സ്ഥിരീകരിച്ച 441 ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 257 പേർക്കും കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കമുണ്ടായവരാണ്. അതായത് 58 ശതമാനത്തിലധികം പേർക്കും കോവിഡ് രോഗിയെ ചികിത്സിച്ചതിലൂടെയാണ് കോവിഡ് പകർന്നത്. മുൻഗണന വിഭാഗങ്ങളിലെ പരിശോധനയിൽ 5.4 ശതമാനം പേരിലും വൈറസ് ബാധ കണ്ടെത്തി.

  You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]

  രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും നഴ്സുമാരാണ്. നഴ്സുമാർ 33 ശതമാനവും ഡോക്ടർമാർ 22 ശതമാനവും, നഴ്സിംഗ് അസിസ്റ്റന്റുമാർ 19 ശതമാനവും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് തന്നെയാണ് കൂടുതലും രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച ഡോക്ടർമാരിൽ 74 ശതമാനവും നഴ്സുമാരിൽ 85 ശതമാനവും സർക്കാർ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നവരാണ്.

  തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 134. അതായത്, കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ 30 ശതമാനവും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ്. രോഗബാധിതരായവരിൽ 98 ഡോക്ടർമാർ, 148 സ്റ്റാഫ് നഴ്‌സ്, 85 നഴ്‌സിംഗ് അസിസ്റ്റന്റ്, 37ഫീൽഡ്, ആശാ വർക്കർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.
  Published by:Joys Joy
  First published:
  )}