• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | വീട്ടമ്മയും രണ്ടു പെണ്‍മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Found Dead | വീട്ടമ്മയും രണ്ടു പെണ്‍മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കായംകുളം: ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും രണ്ടു പെക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍(Found Dead). കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു.

    Also Read-Vava Suresh| വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണനിലയിൽ; ശുഭസൂചനയെന്ന് ഡോക്ടർമാർ

    Accident | വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    കൊച്ചി: വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് (Accident) ചികിത്സയിലായിരുന്ന യുവതി മരിച്ചു (Death). പാറക്കടവ് എളവൂര്‍ അറക്കലാന്‍ വീട്ടില്‍ (പാലമറ്റത്ത്) ബെന്നിയുടെ (ഐ.സി.ഐ.സി പ്രുഡെന്‍ഷ്യല്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ്) മകള്‍ നീനുവാണ് (29) മരിച്ചത്. അങ്കമാലി-മഞ്ഞപ്ര റോഡില്‍ മുല്ലശ്ശേരി പാലത്തില്‍ ജനുവരി ഒമ്ബതിന് രാത്രിയായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നീനു ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

    ജനുവരി ഒമ്പതിന് രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാറിൽ ഉണ്ടായിരുന്ന ബെന്നിക്കും ഭാര്യ മിനി, മക്കളായ നീനു, നിഖിത എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍സീറ്റില്‍ വലതുഭാഗത്തിരുന്ന നീനുവിന്‍റെ തല സ്റ്റിയറിങ്ങില്‍ ആഴത്തില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നീനുവിനെ അവശനിലയില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന നീനു തിങ്കളാഴ്ച മരിച്ചു.

    Also Read-Crime| മകനെ ജാമ്യത്തിലിറക്കാൻ സഹായിച്ചില്ല; CPI നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

    അങ്കമാലി കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് മാതാവ് മിനി. സഹോദരി നിഖിത. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
    Published by:Jayesh Krishnan
    First published: