Vava Suresh| വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണനിലയിൽ; ശുഭസൂചനയെന്ന് ഡോക്ടർമാർ

Last Updated:

തിങ്കളാഴ്ച വൈകിട്ട് 4.30ന് കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലത് കാൽമുട്ടിന് മുകളിൽ കടിയേറ്റത്.

ഫയൽ ചിത്രം
ഫയൽ ചിത്രം
കോട്ടയം: പാമ്പുപിടിത്ത വിദഗ്ധൻ (Snake Catcher)വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയിൽ നേരിയ പുരോഗതി. മൂർഖന്റെ (Cobra) കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മർദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.
ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലാണ് സുരേഷിന്റെ ചികിത്സ. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് സുരേഷ് ഇപ്പോൾ. തിങ്കളാഴ്ച വൈകിട്ട് 4.30ന് കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലത് കാൽമുട്ടിന് മുകളിൽ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
കരിനാട്ടുകവലയിലെ വീട്ടിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ ഒരാഴ്ച മുൻപാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂർഖനെ വാലിൽ തൂക്കിയെടുത്ത ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാൽ, രണ്ടാംതവണ കാലിൽ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീട് പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോട്ടയത്ത് എത്താറായപ്പോഴേക്കും സുരേഷിന്റെ ബോധം മറ‍ഞ്ഞു. തുടർന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്കയുണർത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മന്ത്രി വി എൻ വാസവൻ ആശുപത്രിയിൽ എത്തി. സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു.
advertisement
രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാകുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vava Suresh| വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണനിലയിൽ; ശുഭസൂചനയെന്ന് ഡോക്ടർമാർ
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement