advertisement

Muharram Holiday: മാറ്റമില്ല; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച

Last Updated:

സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്. ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ അവധിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല

സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാല്‍ സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്. ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ അവധിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല.
നേരത്തെ, ബുധനാഴ്ച അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന് പ്രചാരണമുണ്ടായത്.
ഇതിനിടെ, ജൂലൈ 17 മുഹറം ദിനത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപൂകള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ത്രിപുര, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ മുഹറം ദിനത്തില്‍ അടഞ്ഞുകിടക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Muharram Holiday: മാറ്റമില്ല; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement