പരാതിയില്ല; തന്നെ ആറുതവണ ഫോണില്‍ വിളിച്ച കുട്ടിയോട് ക്ഷമിച്ചതായി എംഎല്‍എ മുകേഷ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കൊല്ലം സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് മുകേഷിന്റെ തീരുമാനം
കൊല്ലം: ഫോണ്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കില്ലെന്ന് കൊല്ലം എംഎല്‍എ മുകേഷ്. സംഭവത്തില്‍ കുട്ടിയുടെ വിശദീകരണം വന്നതോടെയാണ് പരാതി നല്‍കില്ലെന്ന് എംഎല്‍എ തീരുമാനിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കൊല്ലം സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കാനാണ് മുകേഷിന്റെ തീരുമാനം.
പാലക്കാട് ഒറ്റപ്പാലത്ത് നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുകേഷിനെ ഫോണ്‍ ചെയ്തത്. എന്നാല്‍ ആറു തവണ ഫോണ്‍ വിളിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിക്കുന്ന മുകേഷിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി കൊടുക്കാന്‍ പോകുവാണെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍ ആസൂത്രിതമാണെന്ന് മുകേഷ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കാറുണ്ടെന്ന് മുകേഷ് സംഭവം വിശദീകരിക്കുന്ന വിഡിയോയില്‍ പറയുന്നു.
advertisement
പ്രധാനപ്പെട്ട മീറ്റിങ്ങിനിടെയിലാണ് ഫോണ്‍ കോള്‍ വന്നിരുന്നതെന്ന് മീറ്റിങ്ങിലാണ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആറു തവണ വിളിച്ചപ്പോള്‍ മീറ്റിങ് കട്ടായി പോയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം മുകേഷിനെ ഫോണ്‍ വിളിച്ച പത്താം ക്ലാസുകാരന്‍ സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുകേഷ് ശകാരിച്ചതില്‍ വിഷമമില്ലെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
advertisement
റെക്കോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമാണ് താന്‍ അയച്ചു നല്‍കിയതെന്നും വിദ്യാര്‍ഥി പറഞ്ഞു. സുഹൃത്തിന് അയച്ചുകൊടുത്ത ശബ്ദസംഭാഷണം എങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന് അറിയില്ലെന്നും കുട്ടി വ്യക്തമാക്കി.
പ്രശ്‌നം പരിഹരിച്ചതായി വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ഒറ്റപ്പാലം മുന്‍ എം എല്‍എ എം. ഹംസ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. ഈ വിദ്യാര്‍ഥി ബാലസംഘം പ്രവര്‍ത്തകനുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഗൂഢാലോചനയുടെ പ്രശ്‌നം ഇല്ലെന്നും എം. ഹംസ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരാതിയില്ല; തന്നെ ആറുതവണ ഫോണില്‍ വിളിച്ച കുട്ടിയോട് ക്ഷമിച്ചതായി എംഎല്‍എ മുകേഷ്