'പിണറായിയുടെ പൊലീസ് കൂലിപ്പട്ടാളം'; എംഎസ്എഫുകാരെ കൈവിലങ്ങ് വെച്ചത് അനീതിയെന്ന് എം കെ മുനീർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇതൊന്നും കൈയ്യുംകെട്ടി നോക്കിനിൽക്കാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയില്ലെന്നും മുനീർ
കോഴിക്കോട്: എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതിൽ പ്രതിഷേധവുമായി ലീഗ് നേതാവ് എം കെ മുനീർ. പിണറായി വിജയന്‍റെ പൊലീസ് കൂലിപ്പട്ടാളമായി മാറി. കടുത്ത അനീതിയാണിതെന്നും എം കെ മുനീർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ചതാണ് വിവാദമായത്.
പൊലീസ് നടപടി ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട വിഷയമാണിത്. എസ്എഫ്ഐ പ്രവർത്തകർ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്ന് എം.കെ. മുനീർ പറഞ്ഞു.
തീവ്രവാദികളെ കൊണ്ടുപോകുന്നതു പോലെയാണ് സമരം ചെയ്ത വിദ്യാർത്ഥികളെ കൊണ്ടുപോകുന്നത്. കൊലക്കുറ്റം ചെയ്തവരെ ഇങ്ങനെ കൊണ്ട് പോവാറുണ്ടോ? പിണറായിയുടെ നാട് ഇപ്പോൾ കേരളമല്ല, അമേരിക്കയാണ്. നാട്ടിലുള്ളവരെ മുഴുവൻ പീഡിപ്പിച്ചശേഷം അമേരിക്കയിൽ പോയി വലിയ തള്ള് നടത്തുകയാണ് പിണറായിയെന്നും മുനീർ പരിഹസിച്ചു.
ഇതൊന്നും കൈയ്യുംകെട്ടി നോക്കിനിൽക്കാൻ ജനാധിപത്യവിശ്വാസികൾക്ക് കഴിയില്ലെന്നും മുനീർ പറഞ്ഞു. കേരളത്തിൽ സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുളളവർക്ക് മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെട്ടപ്പോഴാണ് എംഎസ്എഫ് വിദ്യാർത്ഥി സംഘടനാനേതാക്കൾ പ്രതിഷേധിച്ചതെന്നും എം കെ മുനീര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 26, 2023 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിയുടെ പൊലീസ് കൂലിപ്പട്ടാളം'; എംഎസ്എഫുകാരെ കൈവിലങ്ങ് വെച്ചത് അനീതിയെന്ന് എം കെ മുനീർ