കണ്ണൂർ: എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീംലീഗ് നേതാവ് കെഎം ഷാജി. എൽജിബിടിക്യൂ എന്ന പദം പോലും അപകടകരമാണെന്ന് ഷാജി പറഞ്ഞു.
“ലെസ്ബിയൻ, ബൈ സെക്ഷ്വാലിറ്റി എന്നൊക്കെ കേൾക്കുമ്പോൾ എന്തോ കാര്യപ്പെട്ട പണിയാണെന്ന് വിചാരിക്കേണ്ട, നമ്മുടെ നാട്ടിലെ തല്ലിപ്പൊളഇ പരിപാടിയാണിത്. ഏറ്റവും മോശമായ സ്വവര്‍ഗരതിയാണത്. ഇത് കളർഫുൾ ആക്കുകയാണ്. ഈ ടേം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ”
Also Read- വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു
ഈ ഹോർമോൺ തകരാർ പരിഹരിക്കാൻ കൗൺസിലിങ് അടക്കം ഒരുപാട് മാർഗങ്ങളുണ്ട്. ഇത് മതവിശ്വാസത്തിനും എതിരാണ്. ഇതുമൂലം വരുംതലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകും. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്നു പറയുന്നത് മണ്ടത്തരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമാണെന്നുള്ളത് തെളിഞ്ഞ കാര്യമാണെന്നും ഷാജി പറഞ്ഞു.
കണ്ണൂരില്‍ ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.