advertisement

KK Shailaja | 'എൽ ഡി എഫിന്റെ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രി ആക്കിയത്': എം.വി ജയരാജൻ

Last Updated:

പാർട്ടി എടുത്ത തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.

കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താത്തതിനെ ന്യായീകരിച്ച് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. ശൈലജ ടീച്ചറെ മികച്ച മന്ത്രിയാക്കി മാറ്റിയത് എൽ ഡി എഫിന്റെ കരുത്താണെന്ന് എം വി ജയരാജൻ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മാതൃകാപരമായി പ്രവർത്തിച്ചവരാണ്. അതുകൊണ്ടാണ് എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നത്. എൽ ഡി എഫിന്റെ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രി ആക്കിയത് എന്നും എം വി ജയരാജൻ പറഞ്ഞു.
പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതാണ് ഇടത് രീതി. ഉമ്മൻചാണ്ടി മരിക്കുന്നതു വരെ ഉമ്മൻചാണ്ടി ആയിരിക്കും, മരിച്ചു കഴിഞ്ഞാൽ ചാണ്ടി ഉമ്മൻ ആയിരിക്കും എന്നത് ബൂർഷ്വാ പാർട്ടികളുടെ രീതിയാണെന്നും എം വി ജയരാജൻ പരിഹസിച്ചു.
advertisement
ഇതിനിടെ, രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം അന്തിമമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും എ
വിജയരാഘവൻ അറിയിച്ചു. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ ആണെന്നും വിജയരാഘവൻ വ്യക്തമാക്കി.
advertisement
പാർട്ടി എടുത്ത തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ ഡി എഫ് നേടിയതെന്നും ഇത് ജനകീയ അംഗീകാരമാണെന്നും എ വിജയരാഘവൻ പറഞ്ഞു. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളുടെ
advertisement
പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കും. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് ആയിരിക്കും. വീണാ ജോർജ് ആണ് സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യമന്ത്രി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KK Shailaja | 'എൽ ഡി എഫിന്റെ കരുത്താണ് ശൈലജ ടീച്ചറെ മികച്ച മന്ത്രി ആക്കിയത്': എം.വി ജയരാജൻ
Next Article
advertisement
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
  • അനന്ത് അംബാനി രാജരാജേശ്വരവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് 3 കോടി വീതം സംഭാവന നൽകി

  • രാജരാജേശ്വര ക്ഷേത്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്തു, കിഴക്കൻ ഗോപുരം പുനരുദ്ധാരണവും ഉൾപ്പെടുന്നു

  • ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി ആനയാശുപത്രി, അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലനം പ്രഖ്യാപിച്ചു

View All
advertisement