കരിങ്കൊടി; രക്ഷാപ്രവർത്തനം; സംഭവബഹുലമായ 36 ദിവസം; നവകേരള സദസ്സിന് സമാപനം
- Published by:Naseeba TC
- news18-malayalam
Last Updated:
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സദസ്സ് ജനുവരി 1 ,2 തീയതികളിൽ നടക്കും
തിരുവനന്തപുരം: നവകേരള സദസ്സിന് വട്ടിയൂർക്കാവ് മണ്ഡലത്തിൽ സമാപനം. 36 ദിവസം നീണ്ട പര്യടനം ഉടനീളം ഭരണ - പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സമാപന സമ്മേളന വേദിയായ വട്ടിയൂർക്കാവിലേക്ക് റൂട്ട് മാറ്റിയാണ് മുഖ്യമന്ത്രിയും സംഘവും നീങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് കെപിസിസി വഴിയുള്ള യാത്ര മാറ്റി പേരൂർക്കട വഴി ആക്കിയത്.
വട്ടിയൂർക്കാവിലും പ്രതിപക്ഷ പാർട്ടികൾ സഖ്തമായ പ്രതിഷേധമുയർത്തി. വികസന പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാനത്തിന് അർഹിച്ച പണം കേന്ദ്രം തന്നെ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹമായ പണം കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ലെന്നും നവ കേരള സദസിന്റെ സമാപന സമ്മേളനം വട്ടിയൂർക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
advertisement
നവ കേരള സദസ്സ് നാട് ഏറ്റെടുത്തു എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. നവംബർ 17ന് മഞ്ചേശ്വരത്തുനിന്ന് ആണ് നവകേരള സദസ്സ് ആരംഭിച്ചത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സദസ്സ് ജനുവരി 1 ,2 തീയതികളിൽ നടക്കും.
അതേസമയം പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം തുടരുന്നു. ശ്രീകാര്യത്ത് യൂത്ത് കോൺഗ്രസ് , യുവമോർച്ച പ്രവർത്തകർ ഇന്നും കരിങ്കൊടി പ്രതിഷേധം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 23, 2023 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിങ്കൊടി; രക്ഷാപ്രവർത്തനം; സംഭവബഹുലമായ 36 ദിവസം; നവകേരള സദസ്സിന് സമാപനം