കേരള രാജ്ഭവനില്‍ വിദ്യാരംഭം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും; രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ വിദ്യാരംഭത്തിന് അവസരം
തിരുവനന്തപുരം: കേരള രാജ്ഭവനില്‍ 2023 ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2721100. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കുന്നത്. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം.
നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 12, 2023 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള രാജ്ഭവനില്‍ വിദ്യാരംഭം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും; രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം