advertisement

നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിക്കാൻ കാരണം പൊലീസിന്റെ മൂന്നാംമുറ തന്നെ; തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നു

Last Updated:

രാവിലെ 10 മണിക്ക് മരിച്ചിട്ടും ശീതീകരിക്കാത്ത സ്ഥലത്ത് വൈകിട്ട് നാലു വരെ കിടത്തിയത് മൃതദേഹം ജീര്‍ണിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണെന്നും അന്വേഷണ സംഘം കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി മരിച്ചത് പൊലീസിന്റെ മൂന്നാംമുറ മൂലമെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച രാജ്കുമാറിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നെന്നും ആന്തരിക മുറിവുകള്‍ മൂലമുള്ള ന്യുമോണിയ ആണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിന്റെ മരണം ന്യുമോണിയ മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമര്‍ദ്ദനമേറ്റതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. വാരിയെല്ലിന് ഒടിവും ഇരുകാലുകള്‍ക്കും സാരമായ മുറിവുമുണ്ടെന്നും കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കേസില്‍ പൊലീസിന്റെ മറ്റു വാദങ്ങളും പൊളിയുകയാണ്. ഈ മാസം 15ന് രാജ്കുമാറിനെ ഓടിച്ച് പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ കഴിഞ്ഞ 12നാണ് നാട്ടുകാര്‍ രാജ്കുമാറിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുന്നതെന്ന് ദൃക്സാക്ഷിയായ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് പറഞ്ഞു. പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നു.
advertisement
നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമ മുറിയില്‍വെച്ച് രണ്ട് പൊലീസ്ഡ്രൈവര്‍മാരും എഎസ്ഐയും ചേര്‍ന്ന് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആശുപത്രിയില്‍ എത്തുമ്പോള്‍ രാജ്കുമാര്‍ അവശനായിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്കി. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ച നിലയിലാണ്. മരണശേഷവും തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നു. രാവിലെ 10 മണിക്ക് മരിച്ചിട്ടും ശീതീകരിക്കാത്ത സ്ഥലത്ത് വൈകിട്ട് നാലു വരെ കിടത്തിയത് മൃതദേഹം ജീര്‍ണിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പൊലീസിന് ഗുരിതര വീഴ്ച പറ്റിയെന്ന് ഡിജിപി സമ്മതിച്ചു.
advertisement
പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പീരുമേട് ജയില്‍ സൂപ്രണ്ടിന്റേയും മൊഴി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി റൈറ്റര്‍ റോയി പി വര്‍ഗീസ്, അസി. റൈറ്റര്‍ ശ്യാം, സിപിഒമാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിക്കാൻ കാരണം പൊലീസിന്റെ മൂന്നാംമുറ തന്നെ; തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നു
Next Article
advertisement
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ്
'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ് 
  • ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ രൂപീകരിക്കുമെന്ന് വിജയ് ഉറപ്പുനൽകി

  • സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും വിജയ് പറഞ്ഞു

  • വിജയ് പാർട്ടി പ്രകടനപത്രികയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു

View All
advertisement