സ്ത്രീ പ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ ദേവസ്വം
Last Updated:
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
സുപ്രീകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കു വേണ്ടി അധിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും അതിനു സാവകാശം ആവശ്യമാണെന്നുമാണ് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
അധിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിയന്ത്രണങ്ങളും തടസമാണെന്നും വിധി നടപ്പാക്കുന്നതിന് സുപ്രീംകോടതിയില്‍ സാവകാശം തേടിയിട്ടുണ്ടെന്നും ബോര്‍ഡിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Also Read 'പബ്ലിസിറ്റി സ്റ്റണ്ടോ?'; ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനവും പിഴയും
നിലവില്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
advertisement
ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയോടും കോടതി നിര്‍ദേശിച്ചു.
ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് വിശദീകരണം സമര്‍പ്പിച്ചത്.
ജീവന് ഭീഷണിയുണ്ടെന്നും ശബരിമലയില്‍ പോകാന്‍ സംരക്ഷണം ഒരുക്കണമെന്നുമാണ് യുവതികള്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 04, 2018 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീ പ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ ദേവസ്വം





