പത്ത് വർഷം യുവതി ഒറ്റമുറിയിൽ ഒളിച്ചു ജീവിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്
- Published by:Naseeba TC
- news18-malayalam
Last Updated:
സംഭവത്തിൽ വനിതാ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.
പാലക്കാട്: നെന്മാറയിൽ യുവതി പത്ത് വർഷം യുവാവിന്റെ വീട്ടിൽ യുവതി ഒളിച്ചു താമസിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്. വനിതാ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമർപ്പിച്ചു.
നെൻമാറ സിഐ ദീപകുമാറാണ് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യ തെളിവുകളും മൊഴികളും പുന:പരിശോധിച്ചു. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ വനിതാ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും. മ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് നെന്മാറയില്‍ തെളിവെടുപ്പ്. കമ്മീഷൻ അംഗങ്ങൾ ആദ്യം വിത്തനശ്ശേരിയിലെത്തി സജിതയെയും റഹ്മാനെയും കാണും.
തുടര്‍ന്ന് അയിലൂരിലെത്തി മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും. നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.
advertisement
You may also like:62 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; കുത്തേറ്റത് 20 തവണ
റഹ്മാന്റെയും സജിതയുടെയും മൊഴിയില്‍ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.
2021 ജൂൺ 7 നാണ് അയിലൂർ കാരക്കാട്ട് പറമ്പ്സ്വദേശി റഹ്മാന്റെയും  സജിതയുടെയും ജീവിതം ലോകം അറിയുന്നത്. ആ സംഭവത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ, മൂന്നു മാസം മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും  ആത്തിക്കയുടെയും മകൻ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ മാർച്ച് 10ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ 7, തിങ്കളാഴ്ച റഹ്മാൻ സ്കൂട്ടറിൽ പോവുന്നത് ജ്യേഷ്ഠൻ ബഷീർ നെന്മാറ ടൗണിൽ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
advertisement
You may also like:ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍
റഹ്മാനെ തൻ്റെ വാഹനത്തിൽ പിന്തുടർന്ന ബഷീറിനെ കബളിപ്പിച്ച് റഹ്മാൻ കടന്നു കളഞ്ഞതോടെ, ഇക്കാര്യം ബഷീർ പൊലീസിനെ അറിയിക്കുന്നു. പൊലീസ് നെന്മാറ ടൗണിൽ നിന്നു തന്നെ റഹ്മാനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താൻ ഭാര്യയോടൊപ്പം നെന്മാറയ്ക്ക് സമീപം വിത്തിനശ്ശേരിയിൽ വാടകയ്ക്ക് താമസിയ്ക്കുകയാണെന്ന് റഹ്മാൻ വ്യക്തമാക്കി. പൊലീസ് വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തി. പത്തു വർഷം മുൻപ് കാണാതായ റഹ്മാൻ്റെ വീടിൻ്റെ തൊട്ടടുത്ത് താമസിച്ചിരുന്ന സജിത ആയിരുന്നു ഭാര്യ.
advertisement
റഹ്മാന്റെ  മുറിയിലായിരുന്നു കഴിഞ്ഞ പത്തു വർഷമായി സജിത താമസിച്ചിരുന്നത്. ആ വീട്ടിലെ ഒരാളും അറിയാതെ റഹ്മാനെ പ്രണയിച്ചിരുന്ന സജിത, പത്തുവർഷം മുൻപ് വീട് വിട്ടിറങ്ങി. റഹ്മാൻ ആരുമറിയാതെ സജിതയെ തൻ്റെ മുറിയിൽ പാർപ്പിച്ചു. ഇവർ ഇവിടെ മൂന്ന് മാസം മുൻപ് വരെ ഒരുമിച്ച് താമസിച്ചു. ഒടുവിൽ വീട്ടിൽ നിന്നും ഇറങ്ങി. ഇരുവരും വിത്തനശ്ശേരിയിലേയ്ക്ക് മാറുകയായിരുന്നു.
റഹ്മാൻ്റ മുറിയുടെ വാതിലിന് പുറമെ ജനലിലൂടെയും പുറത്തേക്ക് കടക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ജോലിയ്ക്ക് പോയിരുന്ന സമയം സജിതയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആരും അറിയാതെ ഈ മുറിയിൽ എത്തിച്ച ശേഷമാണ് റഹ്മാൻ പോയിരുന്നത്. മുറിയിൽ ടി വിയുണ്ട്. പകൽ സമയം ഇയർ ഫോൺ ഉപയോഗിച്ച് ടി വി കാണും. റഹ്മാൻ വീട്ടിലെത്തിയാൽ ടി വി യുടെ ശബ്ദം കൂട്ടി വെച്ച് ഇവർ സംസാരിയ്ക്കും.
advertisement
വാതിലിന് ഇലക്ട്രോണിക് ലോക്ക് ഘടിപ്പിച്ചിരുന്നു. ഇതിൽ തൊട്ടാൽ ഷോക്കടിയ്ക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി. സജിത കുളിയ്ക്കുകയും, മറ്റു പ്രാഥമിക കാര്യങ്ങൾ ചെയ്തിരുന്നതും വീട്ടുകാർ ഉറങ്ങിയ ശേഷമാണെന്നും റഹ്മാൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2021 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്ത് വർഷം യുവതി ഒറ്റമുറിയിൽ ഒളിച്ചു ജീവിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്



