advertisement

ഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപം; Popular Front സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്

Last Updated:

പോപ്പുലർ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front)സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്. പോപുലർ ഫ്രണ്ട് പ്രതിഷേധത്തിൽ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ചതിനാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് സ്വമേധയാ കേസ് എടുത്തത്.
ആലപ്പുഴയിൽ ശനിയാഴ്ച്ച നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമാണെന്നായിരുന്നു അധിക്ഷേപം. കൂടാതെ മതവിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്ജി പി.എസ്. ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പ്രസംഗ കേസിൽ യഹിയയെ റിമാൻഡ് ചെയ്തു. ജൂൺ പതിമൂന്ന് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശി ആയതിനാൽ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന യഹിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. യഹിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
advertisement
ഇന്നലെയാണ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ യഹിയ തങ്ങളെ തൃശ്ശൂർ കുന്നംകുളത്ത് വെച്ച് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹിയ തങ്ങള്‍. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്നും റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
advertisement
കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപം; Popular Front സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement