New Fish | കിലോയ്ക്ക് 250 രുപവരെ വില; ഇന്ത്യൻ തീരത്ത് വറ്റ കുടുംബത്തിൽപെട്ട പുതിയ മത്സ്യത്തെ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ ഇനം വറ്റയെ കണ്ടെത്തിയത് സിഎംഎഫ്ആർഐ
കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തിൽപെട്ട (Giant Trevally) പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് സിഎംഎഫ്ആർഐയാണ് കണ്ടെത്തിയത്. വറ്റകളിൽതന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞത്.
'സ്‌കോംബറോയിഡ്സ് പെലാജിക്കസ്' എന്നാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.
ഇന്ത്യൻ തീരങ്ങളിൽ 60 ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത് ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാഗത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തിൽ അുടത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.
advertisement

സമുദ്രസമ്പത്തിന്റെ പരിപാലന രീതികളിൽ കൃത്യത വരുത്തുന്നതിനും സിഎംഎഫ്ആർഐയുടെ പുതിയ നേട്ടം സഹായകരമാകും. കേരളത്തിലുൾപ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്. വിപണിയിൽ കിലോയ്ക്ക് 250 രുപവരെ വിലയുണ്ട്. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ് വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.
Silverline സാങ്കേതിക വിവരങ്ങൾ DPRൽ ഇല്ല; പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല; ഇപ്പോൾ അനുമതിയില്ല: കേന്ദ്രം
advertisement
സിൽവർലൈൻ പദ്ധതിയുടെ (SilverLine) ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.
ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ. അതിനാൽ പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, കെ മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
advertisement
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ (530.6 കി.മീ) ഡിപിആർ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി മറുപടി നൽകി.
മതിയായ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അതുകൊണ്ട് അലൈൻമെന്റ് പോലുള്ള വിശദമായ സാങ്കേതിക രേഖകൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
പദ്ധതിക്കാവശ്യമായ റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള ക്രോസിംഗുകൾ, റെയിൽവേ ശൃംഖല, റെയിൽവേ ആസ്തി എന്നിവ സംബന്ധിച്ച് പ്രോജക്ടിന്റെ വിശദമായ പരിശോധനക്ക് ശേഷമാകും അനുമതി നൽകുക.
അതേസമയം, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും കെ-റെയില്‍ അധികൃതര്‍ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 02, 2022 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
New Fish | കിലോയ്ക്ക് 250 രുപവരെ വില; ഇന്ത്യൻ തീരത്ത് വറ്റ കുടുംബത്തിൽപെട്ട പുതിയ മത്സ്യത്തെ കണ്ടെത്തി









