വിവാഹം അഞ്ചുദിവസം മുമ്പ്; നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്
പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ മാസം 18 നായിരുന്നു ഇരുവരുടെയും വിവാഹം.
മോളൂർ തവളപ്പടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽ നിന്നും മടങ്ങി വരികയായിരുന്നു ഇവർ. കരുമാനാം കുറുശ്ശിയിലേക്ക് വരുന്നതിനിടെ മോളൂർ തവളപ്പടിയിലെ ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോകുകയായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ മതിലിൽ ബൈക്ക് കൊണ്ടുപോയി ഇടിച്ചു.
advertisement
ജിബിനും ശ്രീഷ്മയും ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിൻ മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
October 24, 2023 6:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹം അഞ്ചുദിവസം മുമ്പ്; നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്