'കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്നത് സിപിഎം വ്യാജ ക്യാപ്സൂൾ; 50 കോടി പോയിട്ട് 50 പൈസ നൽകാൻ കഴിയില്ല': സന്ദീപ് വാര്യർ
- Published by:Rajesh V
- news18-malayalam
Last Updated:
''നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ. കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ?''
കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ആണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. നഷ്ടത്തിലായ ബാങ്കിനെ ബെയിൽ ഔട്ട് ചെയ്യാൻ ആർബി ഐ പെർമിഷൻ വേണമെന്നും അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തിൽ വച്ച് തീരുമാനിച്ചാൽ ബെയിൽ ഔട്ട് പാക്കേജ് നടപ്പിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
യെസ് ബാങ്കിൽ എസ്ബിഐ മുതൽ ഫെഡറൽ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസർവ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ്. ഇവിടെ ആർബിഐ പെർമിഷൻ ഇല്ല, കിട്ടാനും പോകുന്നില്ല. കാരണം കേരള ബാങ്ക് ഏത് വകുപ്പിൽ പണം കൊടുക്കും? ക്ലൈന്റ് എന്ന നിലയിൽ കരിവന്നൂർ ബാങ്കിന്റെ കെവൈസി ഡിസ്പ്യൂട്ടഡ് ആണ്. മറ്റൊന്ന് നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ. കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല- സന്ദീപ് വാര്യർ കുറിച്ചു.
advertisement
കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കേരള ബാങ്ക് ഇടപെടുമെന്ന് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ പറഞ്ഞിരുന്നു. ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കു തുക തിരിച്ചുകൊടുക്കാന്‍ ഇനി 40 കോടി രൂപ വേണം. സഹകരണ ബാങ്കുകളില്‍ നിന്ന് സ്വരൂപിച്ച 50 കോടി രൂപയോളം കരുവന്നൂരിന് നല്‍കാനാണ് നീക്കം. റിസര്‍വ് ബാങ്കിന്റെ നിയമപരായ കുരുക്ക് മറികടക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും. കരുവന്നൂര്‍ ബാങ്കിന് വായ്പയായി തുക നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 30, 2023 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്നത് സിപിഎം വ്യാജ ക്യാപ്സൂൾ; 50 കോടി പോയിട്ട് 50 പൈസ നൽകാൻ കഴിയില്ല': സന്ദീപ് വാര്യർ