'അവരാണ് കൊന്നത്, വസന്തയ്ക്കും എസ്ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം': നെയ്യാറ്റിൻകരയിലെ രാജന്റെ മക്കൾ

Last Updated:

കൃത്രിമമായി ആധാരം ഉണ്ടാക്കിയാണ് തങ്ങൾ താമസിച്ച സ്ഥലം സ്വന്തമാക്കാൻ വസന്ത ശ്രമിച്ചതെന്നും കുട്ടികൾ പറഞ്ഞു.

നെയ്യാറ്റിൻകര: മാതാപിതാക്കളായ രാജന്റെയും അമ്പിളിയുടെയും മരണത്തിൽ അയൽവാസിയായ വസന്തയ്ക്കും എസ് ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും. സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ മക്കളുടെ മൊഴി എടുക്കുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
വീട്ടിലെത്തിയാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. രഞ്ജിത്തിന്റെ മൊഴി ജനറൽ ആശുപത്രിയിൽ എത്തിയാണ് രേഖപ്പെടുത്തിയത്. ഗ്രേഡ് എസ് ഐ പപ്പയുടെ കൈയിലെ ലൈറ്റർ തട്ടിമാറ്റിയത് അയൽവാസിയായ വസന്ത പറഞ്ഞിട്ടാണെന്നാണ് മക്കളുടെ മൊഴി. എസ് ഐ ലൈറ്റർ തട്ടിമാറ്റിയത് കൊണ്ടാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടർന്നതെന്നും അതുകൊണ്ട് ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും രാഹുലും രഞ്ജിത്തും പൊലീസിനോട് ആവശ്യപ്പെട്ടു. You may also like:വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും [NEWS]Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]
സ്ഥലം ഒഴിപ്പിക്കാനെത്തിയ എസ് ഐ അനിൽകുമാർ വീട്ടിൽ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതിനെ തുടർന്ന് പപ്പ വീട്ടിനകത്ത് കയറി അമ്മയെയും കൂട്ടി പെട്രോൾ ദേഹത്തൊഴിച്ചു. ലൈറ്റർ ഉപയോഗിച്ച് കത്തിച്ചപ്പോൾ പപ്പയുടെ കൈയിൽ തീ പടർന്നെന്നും അപ്പോൾ തന്നെ അത് അണച്ചെന്നും മക്കൾ മൊഴിയിൽ പറയുന്നു.
advertisement
എന്നാൽ, ഈ സമയം എസ് ഐ ഓടിയെത്തി ലൈറ്റർ തട്ടിയപ്പോൾ തീ പടർന്ന് പപ്പയ്ക്കും അമ്മയക്കും പൊള്ളലേൽക്കുകയായിരുന്നു. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ് ഐ കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് രാഹുലും രഞ്ജിത്തും ഡി വൈ എസ് പിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
വസന്തയുടെ മകനും സഹോദരനും വീട്ടിലെത്തി ഇതിനുമുമ്പ് ഭീഷണിപ്പെടുത്തിയതായും രാഹുലും രഞ്ജിത്തും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ആധാരം ഉണ്ടാക്കിയാണ് തങ്ങൾ താമസിച്ച സ്ഥലം സ്വന്തമാക്കാൻ വസന്ത ശ്രമിച്ചതെന്നും
advertisement
കുട്ടികൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവരാണ് കൊന്നത്, വസന്തയ്ക്കും എസ്ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം': നെയ്യാറ്റിൻകരയിലെ രാജന്റെ മക്കൾ
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement