'അലനും താഹയും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകള്‍'; ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല

Last Updated:

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും എന്നാല്‍ ഭരണത്തിലേറിയാല്‍ അത് തന്നെ ചെയ്യുകയുമാണ് സി.പി.എമ്മിന്റെ രീതി-ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്ന പന്തീരാംകാവിലെ അലൻ ശുഹൈബിനും താഹ ഫസലിനും പത്ത് മാസങ്ങള്‍ക്ക് ശേഷം ജാമ്യം കിട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷം പ്രകടിപ്പിച്ചു.
സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും എന്നാല്‍ ഭരണത്തിലേറിയാല്‍ അത് തന്നെ ചെയ്യുകയുമാണ് സി.പി.എമ്മിന്റെ രീതി-ചെന്നിത്തല പറഞ്ഞു.
അലനെയും  താഹയെയും യു.എ.പി.എ ചുമത്തി ജയിലിലാക്കിയതിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ചില്ല. യു.എ.പി.എ ചുമത്തുന്നത് സി.പി.എം നയമല്ലെന്ന് ഇപ്പോള്‍ പറയുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അലനും താഹയ്ക്കും എൻഐഎ പ്രത്യേക കോടതി ഇന്നാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ കേസുകളിൽ പങ്കാളികളാവരുതെന്നും മാവോയ്‌സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്നും ഉപാധിയിൽ വ്യക്തമാക്കുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
advertisement
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അലനും താഹയും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകള്‍'; ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement