തിരുവനന്തപുരം: കെ വി തോമസ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിരുദ്ധ തരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നടത്തിയത് മുഖ്യമന്ത്രിയ്ക്കെതിരായ രാഷ്ട്രീയപോരാട്ടമാണെന്ന് പ്രേമചന്ദ്രന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള യന്ത്രത്തിന് തിരിച്ചടിയേറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞക്കുറ്റികള്‍ അഹങ്കാരത്തിന്റെ അടയാളമായിരുന്നു. മന്ത്രിമാര്‍ കാടിളക്കി മറിച്ചിട്ടും തുണയായില്ല. ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണിത്. സില്‍വര്‍ ലൈനിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ജനവിധി വ്യക്തമാക്കുന്നെന്ന് പ്രതിരക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃക്കാക്കരയില്‍ ഇടത് മുന്നണിക്കേറ്റ പരാജയം ആഘോഷമാക്കി കെ റെയില്‍ സമരക്കാര്‍. കെറെയില്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ കോട്ടയം മാടപ്പള്ളിയില്‍ കെറെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ കോലം കത്തിച്ചു. തുടര്‍ന്ന് സമരാനുകൂലികള്‍ മധുരം വിതരണം ചെയ്തു. തൃക്കാക്കരയില്‍ സര്‍ക്കാരിനേറ്റത് കെറെയിലിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിച്ചതിനുള്ള മറുപടിയാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.