advertisement

യൂത്ത് കോൺഗ്രസ് വക്താവായി മകന്റെ നിയമനത്തിൽ പങ്കില്ല; പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Last Updated:

വിവാദങ്ങൾ തന്നെ ഉന്നംവെച്ച് ഉള്ളതാണെന്ന് നിലപാട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നോട്ടു വെക്കുന്നില്ല. താൻ ഒരു സാധുവാണെന്നും ആരാണ് തന്നെ ഉന്നം വയ്ക്കുക എന്നും തിരുവഞ്ചൂർ.

news18
news18
കോട്ടയം: യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെ മകൻ അർജുൻ രാധാകൃഷ്ണനെ നിയമിച്ച നടപടി ഏറെ വിവാദമായിരുന്നു. ഉത്തരവ് പുറത്തുവന്നതിനു തൊട്ടു പിന്നാലെ വിവാദം ആളിക്കത്തിയതോടെ നിയമനം മരവിപ്പിച്ചു. ഈ വിഷയത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്തുവന്നത്. മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചതിൽ തനിക്ക് പങ്കില്ല എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. സംഭവത്തെ യൂത്ത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമായി ആണ് കാണുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. വിവാദങ്ങളിൽ മറുപടി പറയേണ്ടത് താനല്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
മകനെതിരെ ഉണ്ടായ ആരോപണം യൂത്ത് കോൺഗ്രസിന് ഉള്ളിലെ പ്രശ്നങ്ങളാണ് എന്നാണ് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ യൂത്ത് കോൺഗ്രസ് മറുപടി പറയട്ടെ എന്നും തിരുവഞ്ചൂർ പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻപുറത്തു നിന്നുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിക്കുന്നത്. മകൻ കൂടി ഉൾപ്പെട്ട വിവാദം എന്ന നിലയ്ക്ക് തീരെ പ്രതികരിക്കാൻ താൽപര്യമില്ല.
എന്നാൽ വിവാദങ്ങൾ തന്നെ ഉന്നംവെച്ച് ഉള്ളതാണെന്ന് നിലപാട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നോട്ടു വെക്കുന്നില്ല. താൻ ഒരു സാധുവാണെന്നും ആരാണ് തന്നെ ഉന്നം വയ്ക്കുക എന്നും തിരുവഞ്ചൂർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുചോദ്യം ചോദിച്ചു. എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവങ്ങളിൽ തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ ശ്രമം നടന്നതായി തിരുവഞ്ചുർ രാധാകൃഷ്ണൻ സംശയിക്കുന്നുണ്ട്.
advertisement
ഏതായാലും ഡിസിസി പുനഃസംഘടനയിൽ അടക്കം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിക്ക് വ്യത്യസ്തമായ നിലപാട് പ്രകടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അതിനുപിന്നാലെ മകന്റെ നിയമനം വിവാദത്തിൽ ആയതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിരോധത്തിലാണ്. കോൺഗ്രസ് ഒന്നിച്ച് പോകണമെന്ന് അഭിപ്രായം മാത്രമാണ് താൻ പങ്കുവെച്ചത് എന്ന് തിരുവഞ്ചൂർ ആവർത്തിക്കുന്നു.  മുൻനിലപാടിൽ നിന്ന് മാറി എന്നു പറയുന്നത് അതുകൊണ്ടാണോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിക്കുന്നു.
advertisement
ഏതായാലും മകന്റെ നിയമനം വിവാദമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതൃപ്തനാണ്. കെ സി വേണുഗോപാൽ ഇടപെട്ടാണ് നിയമനം നടത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഒരു വര്‍ഷത്തിലേറെ നീണ്ട പ്രോസസിന്റെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആറുമാസത്തോളം പങ്കെടുത്താണ് പുതിയ നിയമത്തിൽ എത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മകൻ അർജുൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനം എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ വിശേഷിപ്പിച്ചത്. നിയമനത്തിൽ പ്രതിഷേധം ഉണ്ടെന്നും ആ രീതിയോട് യോജിപ്പില്ല എന്നും ഷാഫിപറമ്പിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശേഷമാണ് പുതിയ നിയമനങ്ങൾ മരവിപ്പിച്ചത് എന്നും ഷാഫിപറമ്പിൽ പറഞ്ഞു. കോട്ടയത്ത്  ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയം  കൂടിയാണ് തിരുവഞ്ചൂരിനെതിരായ പ്രതിഷേധങ്ങളിൽ  വ്യക്തമാക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂത്ത് കോൺഗ്രസ് വക്താവായി മകന്റെ നിയമനത്തിൽ പങ്കില്ല; പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement