തിരുവനന്തപുരം: കിളിരൂർ കേസിൽ (Kiliroor sex scandal) വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ (R Sreelekha).കേസിൽ വിഐപി ഉണ്ടെന്ന് കാണിച്ച് ഹൈക്കോടതി ജഡ്‌ജി ആയ ബസന്തിന് ലഭിച്ചത് വ്യാജ കത്തായിരുന്നുവെന്നാണ് മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ.
ശ്രീലേഖയ്ക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓമന എന്ന സ്ത്രീ വീട്ടിൽ നിന്നും കൊണ്ടുപോവുകയായിരുന്നു. ശേഷം മദ്യം നൽകുകയും ശാരിയെ പലരും മാറി മാറി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ശാരി ഗർഭിണിയാകുകയും മറ്റ് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.
കവിയൂർ കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയായ ശ്രീകുമാരി എന്ന പേരിലാണ് കത്ത് ലഭിച്ചത്. എന്നാൽ അന്വേഷണത്തിൽ കിളിരൂർ കേസിലെ പെൺകുട്ടിയുടേയോ, കവിയൂർ കേസിലെ ഇരയുടെ കൂടെയോ അങ്ങനെയൊരു സഹപാഠി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി ശ്രീലേഖ പറഞ്ഞു.
മാധ്യമങ്ങൾ വിഐപി വിവാദത്തിന് പിന്നാലെ പോയി. കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ ഹൈക്കോടതി വെറുതെ വിട്ടപ്പോൾ മാധ്യമങ്ങൾ കാര്യമായെടുത്തില്ലെന്നും ശ്രീലേഖ പറഞ്ഞു.
Also Read- നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി
ആശുപത്രിയിൽ കിളിരൂർ കേസിൽ ഇരയായ പെൺകുട്ടിയുമായി താൻ സംസാരിച്ചിരുന്നു. ആലപ്പുഴയിലെ റിസോർട്ടിൽ രണ്ടു പേരെ കണ്ടോ എന്ന തന്റെ ചോദ്യത്തിന് കണ്ടിരുന്നു എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ലതാ നായർ ഈ രണ്ടു പേരേയും തനിക്ക് പരിചയപ്പെടുത്തി. ഇവർ ആരൊക്കെയാണെന്നും പെൺകുട്ടി പറഞ്ഞുവെന്നും യൂട്യൂബ് ചാനലിൽ ശ്രീലേഖ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: R Sreelekha IPS