PC George | പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; അറസ്റ്റ് രേഖപ്പെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
തിരുവനന്തപുരം എ.ആര്‍.ക്യാംപിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആര്‍.ക്യാംപിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലിസും മകന്‍ ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.
അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നൽകിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.
കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പി സി ജോർജിനെതിരായ പരാതി.
advertisement
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
advertisement
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2022 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; അറസ്റ്റ് രേഖപ്പെടുത്തി








