സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ

Last Updated:
കോട്ടയം: എൻ.എസ്.എസിന് ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാൾ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേർന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതി- മത- സമുദായ ഭേദങ്ങളോ, പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇല്ലെന്നും എൻ.എസ്.എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം
ദേവസ്വം നിയമനങ്ങളിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായിട്ട് ഒരു വർഷം തികയുന്നു. അത് നടപ്പാക്കുന്നതിന് പ്രത്യേകം ചട്ടം ഉണ്ടാക്കിയെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. 32 ശതമാനം സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന പട്ടികജാതി/ പട്ടികവർഗ, പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം 40 ശതമാനമായി വർധിപ്പിച്ചതായും അറിയുന്നു. പെടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായതിന്റെ പിന്നിലെ ലക്ഷ്യം ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാകണെങ്കിൽ പ്രത്യേക ചട്ടം ഉണ്ടായെങ്കിൽ തന്നെ, ഇനിയും എത്രയോ കടമ്പകൾ കടക്കേണ്ടിയുമിരിക്കുന്നു.
advertisement
ഹൈന്ദവ ഈശ്വര വിശ്വാസികൾ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് എല്ലാം മറന്ന് വിശ്വാസ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നടപടി. ദേവസ്വം നിയമനങ്ങളിലെ സംവരണം എന്നത് ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇതു സംബന്ധിച്ച് ചില ഭിന്നതകൾ നിലനിൽക്കുന്നുമുണ്ട്. ആ സാഹചര്യം മനസിലാക്കി, ഹിന്ദുക്കൾക്കിടയിൽ സംവരണത്തിന്റെ പേരിൽ ഒരു ഭിന്നതയ്ക്കിടവരുന്നെങ്കിൽ വരട്ടെ എന്ന ലക്ഷ്യം സർക്കാരിന് ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചെങ്കിൽ അതിൽ തെറ്റുപറയാനാവില്ല.
നായർ സർവീസ് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനെക്കാൾ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേർന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതി- മത- സമുദായ ഭേദങ്ങളില്ല; പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല.
advertisement
സമാധാനപരമായി എൻ.എസ്.എസ് നടത്തിവരുന്ന പ്രതിഷേധത്തിന്റെ പേരിൽ മൂന്നുനാലു സ്ഥലങ്ങളിൽ എൻ.എസ്.എസ് കരയോഗ മന്ദിരങ്ങൾക്കെതിരെ ചെറിയതോതിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിന്റെ പിന്നിൽ ആരൊക്കെയാണെന്ന് എൻ.എസ്.എസിന് നല്ലതുപോലെ അറിയാം. എൻ.എസ്.എസിനോട് ഈ കളിവേണ്ട. ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എൻ.എസ്.എസിനും സമുദായാംഗങ്ങൾക്കും ഉണ്ടെന്നുള്ള കാര്യം ഇക്കൂട്ടർ ഓർക്കുന്നത് നന്ന്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവരണത്തെക്കാൾ പ്രധാനം ആചാരസംരക്ഷണം; എൻ.എസ്.എസ് നിലപാട് ഇങ്ങനെ
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
  • കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു.

  • സീറ്റ് വിഭജന തർക്കത്തെതുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റും കർഷക സംഘടനാ പ്രസിഡൻ്റും തമ്മിൽ ഏറ്റുമുട്ടി.

  • തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാർട്ടി നേതാക്കൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി.

View All
advertisement