'ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാം; കളി എൻ.എസ്.എസിനോട് വേണ്ട'

Last Updated:
കോട്ടയം: എന്‍.എസ്.എസ് ഓഫീസുകള്‍ക്കുനേരെയുണ്ടായ ആക്രണണത്തില്‍ കടുത്ത പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധം നടത്തുന്ന എന്‍എസ്എസിന്റെ മൂന്ന് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. എന്‍.എസ്.എസിനോട് കളിവേണ്ട. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സുകുമാരൻ നായർ രൂക്ഷമായ പ്രതികരണം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷമായ സുകുമാരൻ നായർ രൂക്ഷമായ പ്രതികരണം നടത്തുന്നുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ദേവസ്വം നിയമനത്തിലെ പിന്നോക്കക്കാര്‍ക്കുണ്ടായിരുന്ന സംവരണം 32 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും ഇതില്‍ പറയുന്നു.
advertisement
സമാധാനപരമായി സമരം ചെയ്യുന്ന എന്‍എസ്എസിന്റെ ഓഫീസുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇക്കളി എന്‍.എസ്.എസിനോട് വേണ്ട. അതിനെ എതിര്‍ക്കാനുള്ള ശക്തിയും സംഘടനാശേഷിയും എന്‍.എസ്.എസിനുണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആക്രമണത്തിന് പിന്നിൽ ആരെന്ന് അറിയാം; കളി എൻ.എസ്.എസിനോട് വേണ്ട'
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി
  • കാസർഗോഡ് ഡിസിസി ഓഫീസിലെ തമ്മിൽത്തല്ല് ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു.

  • സീറ്റ് വിഭജന തർക്കത്തെതുടർന്ന് ഡിസിസി വൈസ് പ്രസിഡൻ്റും കർഷക സംഘടനാ പ്രസിഡൻ്റും തമ്മിൽ ഏറ്റുമുട്ടി.

  • തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പാർട്ടി നേതാക്കൾക്കിടയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി.

View All
advertisement