1500 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ
- Published by:Naseeba TC
- news18
Last Updated:
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ കമ്പനി കാർ ഡ്രൈവറാണ് ഇബ്രാഹിം അനസ്.
കൊച്ചി: 1500 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പിടിയിൽ. പെരുമ്പാവൂർ സ്വദേശിയായ ഇബ്രാഹിം അനസാണ് മുംബൈ ഡി ആർ ഐ യുടെ പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ കമ്പനി കാർ ഡ്രൈവറാണ് ഇബ്രാഹിം അനസ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായ വി ഇ സിറാജിന്റെ മുൻ ഡ്രൈവർ ആയിരുന്നു ഇയാൾ. സിറാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ഉൾപ്പെട്ട രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് സിറാജ്.
advertisement
സ്വർണക്കടത്തിലെ പ്രധാന കണ്ണികളെല്ലാം കേരളത്തിലാണെന്ന നിഗമനത്തിലാണ് മുംബൈ ഡി.ആർ.ഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 2017 ജനുവരി മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെ 150 കോടി വിലമതിക്കുന്ന 4500 കിലോ സ്വർണം പെരുമ്പാവൂർ സ്വദേശികൾ ഗൾഫിൽ നിന്ന് കടത്തിയതായാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ.
പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന സ്വർണക്കടത്തിൽ സിറാജ് വൻനിക്ഷേപം നടത്തിയതായി ഡി.ആർ.ഐ പറയുന്നു. ഗുജറാത്തിലെ മുദ്ര തുറമുഖം വഴി കടത്തിയ 90 കിലോ സ്വർണം കേരളത്തിൽ വിതരണം ചെയ്യുന്നതിൽ സിറാജിന്റെ ഇടപെടൽ വ്യക്തമാണ്. കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്. കേസിൽ 16 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2020 11:30 PM IST