ഉമ്മന്‍ചാണ്ടിയുടെ മരുമകൻ ട്വന്റി 20യില്‍; നടനും സംവിധായകനുമായ ലാലും പാർട്ടിക്കൊപ്പം
- Published by:Rajesh V
- news18-malayalam
Last Updated:
കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനുശേഷമാണ് ട്വന്റി 20യില്‍ ചേരുന്നതായി വര്‍ഗീസ് ജോര്‍ജ് അറിയിച്ചത്. പാര്‍ട്ടി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അംഗത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജനമല്ല, മറിച്ച് ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യമാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു .പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായ വര്‍ഗീസ് ജോര്‍ജിന് യുവജന സംഘടനയുടെ ഏകോപന ചുമതലയുമുണ്ട്. നടനും സവിധയകനുമായ ലാലും ട്വന്റി 20യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് അറിയിച്ചു.
Also Read- എലത്തൂരിലെ സീറ്റ് തര്‍ക്കം; കോഴിക്കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി; എം കെ രാഘവന് എംപി ഇറങ്ങിപ്പോയി
കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനുശേഷമാണ് ട്വന്റി 20യില്‍ ചേരുന്നതായി വര്‍ഗീസ് ജോര്‍ജ് അറിയിച്ചത്. പാര്‍ട്ടി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അംഗത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജനമല്ല, മറിച്ച് ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യമാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ദുബായിലെ കമ്പനിയില്‍ സിഇഒ ആയി ജോലിനോക്കുകയായിരുന്നു. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
advertisement
സംവിധായകനും നടനുമായ ലാലും ട്വന്റി 20യുടെ ഭാഗമാകുന്നതായി അറിയിച്ചു. വിഡീയോ സന്ദേശത്തലൂടെയാണ് ലാല്‍ തീരുമാനം അറിയിച്ചത്. എല്ലാ പാര്‍ട്ടികളുടെയും അടിസ്ഥാനപരമായ സന്ദേശം നന്മയാണെങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ട്വന്റി 20 ആയതിനാണ് ഒപ്പം ചേരാന്‍ തീരുമാനിച്ചത്. കിഴക്കമ്പലം മോഡല്‍ വികസനം എല്ലായിടങ്ങളിലും അനിവാര്യമാണ്. ട്വന്റി 20 യേക്കാള്‍ നന്മ തോന്നുന്ന പ്രസ്ഥാനം ഉണ്ടാവുന്നിടത്തോളം സംഘടന്‌ക്കൊപ്പമുണ്ടാവുമെന്ന് ലാല്‍ പറഞ്ഞു. മകളുടെ ഭര്‍ത്താവ് അലന്‍ ആന്റണിയെ യുവജനസംഘടനയുടെ പ്രസിഡന്റായും നിയമിച്ചു. നിര്‍മ്മാതാവും പ്ലാന്ററുമായ അലന്‍ സ്വകാര്യ എയര്‍ലൈനില്‍ ക്യാപ്ടനാണ്.
advertisement
സാമൂഹ്യപ്രവര്‍ത്തക ലക്ഷ്മി മേനോന്‍ വനിതാ വിഭാഗത്തിന്റെയും ഡോക്ടര്‍ ജോര്‍ജിനെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘടന പ്രസിഡന്റായും തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ് പോഷക സംഘടനകളുടെ രൂപീകരണമെന്ന് ഉപദേശകസമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു. സ്വകാര്യ സംരംഭമെന്ന രീതിയില്‍ പുരോഗമിച്ച് പബ്ലിക് ലിമിറ്റഡ് കമ്പനിയെന്ന തലത്തിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
Also Read- Petrol Diesel Price| ഇന്ധന വിലയിൽ മാറ്റമില്ലാതെ മൂന്നാഴ്ച; അവസാനമായി വില വർധിച്ചത് ഫെബ്രുവരി 27ന്
സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളും വ്യവസായികളും സംരഭകരുമടക്കം നിരവധി പേര്‍ വരും ദിനങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്ന് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് അറിയിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെയടക്കം നിരവധി പേരുടെ പിന്തുണയാണ് ലഭിയ്ക്കുന്നത്. പലരും വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പാർട്ടി മത്സരിയ്ക്കുന്ന എറണാകുളം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മന്‍ചാണ്ടിയുടെ മരുമകൻ ട്വന്റി 20യില്‍; നടനും സംവിധായകനുമായ ലാലും പാർട്ടിക്കൊപ്പം