'വഴിയിൽ കുഴിയുണ്ടോ'? സംസ്ഥാന വ്യാപകമായി PWD റോഡുകളിൽ വിജിലൻസ് പരിശോധന
- Published by:Naseeba TC
- news18-malayalam
Last Updated:
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് റെയിഡ്
തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റോഡ് നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താനാണ് പരിശോധന. 'ഓപ്പറേഷൻ സരൾ രാസ്ത' എന്ന പേരിലുള്ള പരിശോധന തുടരുകയാണ്. ആറു മാസത്തിനിടെ അറ്റകുറ്റപണിയും നിർമാണവും നടത്തിയ റോഡുകളിലാണ് പരിശോധന. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ്.
സംസ്ഥാനത്തെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥർ കരാറുകാരുമായി ചേര്‍ന്ന് റോഡ് നിർമാണത്തിൽ ക്രമക്കേട് നടത്തുന്നതായും അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തില്‍ നടത്തുന്നില്ലെന്നും ഇതുമൂലം നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കകം റോഡുകളിൽ കുഴികൾ രൂപപ്പടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന
മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നൽ പരിശോധന നടത്തുന്നുണ്ട്.
advertisement
സംസ്ഥാനത്ത് റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ തുടർക്കഥയാകുന്നതും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മിന്നൽ പരിശോധന നടക്കുന്നത്. പ്രതിപക്ഷവും സർക്കാരുമായുള്ള രാഷ്ട്രീയ പോരിനപ്പുറം ഹൈക്കോടതിയും നിരന്തര വിമർശനമാണ് ഉയർത്തിയത്.
പൊതുമരാമത്ത് വകുപ്പ് റോഡുകൾക്കു പുറമേ തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലുള്ള റോഡുകളിലും പരിശോധന നടന്നു. ഇന്ന് പരിശോധന നടത്തിയ റോഡുകളിൽ പലയിടത്തും നിർമ്മാണത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് തുടർ നടപടികളിലേക്ക് കടക്കും.
കണ്ണൂരിൽ റോഡുകളിൽ വിജിലൻസ് പരിശോധന
കണ്ണൂരിൽ റോഡുകളിൽ വിജിലൻസ് പരിശോധന നടത്തി. കഴിഞ്ഞ ആറ് മാസങ്ങൾക്കിടെ നിർമ്മിച്ച തകർന്ന റോഡുകളിലാണ് പരിശോധന. ജില്ലയിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടന്നു.
advertisement
ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വഴിയിൽ കുഴിയുണ്ടോ'? സംസ്ഥാന വ്യാപകമായി PWD റോഡുകളിൽ വിജിലൻസ് പരിശോധന