കുട്ടനാട്ടിലെ കീടനാശിനി ദുരന്തം; അന്വേഷണം വേണമെന്ന് ചെന്നിത്തല
Last Updated:
മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു.
തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു. സ്വന്തമായി വീടില്ലാത്ത സനല്‍കുമാറിന്റെ കുടുംബത്തിന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ താന്‍ ആരംഭിച്ച ഗാന്ധിഗ്രാം ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപ നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സനല്‍കുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പിന്റെ അനാസ്ഥയാണ് കര്‍ഷക തൊഴിലാളികള്‍ മരണത്തിനിടയാക്കിയത്.
അപ്പര്‍കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലുംകീടനാശിനി പ്രയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിന് മതിയായ കൃഷി ഓഫീസര്‍മാരോ ജീവനക്കാരോ ഇല്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.അപ്പര്‍ കുട്ടനാട് ഉള്‍പ്പെടയുള്ള പ്രദേശങ്ങളിലെ കൃഷി ഓഫീസുകളില്‍ ആവശ്യത്തിന് കൃഷി ഓഫീസര്‍മാരെ നിയമിക്കണമെന്നുംപ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 3:33 PM IST