'നിയമസഭയിൽ അണ്ടർവെയർ കാണിച്ച് ഡെസ്കിനു മുകളിൽ നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തൻ'; വിദ്യാഭ്യാസമന്ത്രിക്കെതിരെ വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
'നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്'
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഡെസ്കിനു മുകളിൽ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല- വി ഡി സതീശൻ പറഞ്ഞു.
'നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും വായില്‍ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു'- വിഡി സതീശൻ പറഞ്ഞു. ഏതു മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിനുവേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
advertisement
Summary: Leader of the Opposition V.D. Satheesan has launched a scathing attack against Education Minister V. Sivankutty. Satheesan remarked that it is a "misfortune" for the children of the state to have to study in schools while V. Sivankutty serves as the Education Minister. The Leader of the Opposition further stated that someone who once climbed on top of a desk in the Legislative Assembly and spoke nonsense is now attempting to "lecture" the Opposition.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 27, 2026 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമസഭയിൽ അണ്ടർവെയർ കാണിച്ച് ഡെസ്കിനു മുകളിൽ നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തൻ'; വിദ്യാഭ്യാസമന്ത്രിക്കെതിരെ വി ഡി സതീശൻ










