അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും; കൂട്ട വിരമിക്കൽ എന്തുകൊണ്ട്?

Last Updated:

ഒറ്റയടിക്ക് 5000 ജീവനക്കാർ വിരമിക്കുന്നതിലൂടെ 1600 കോടി രൂപയാണ് സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവരുന്നത്. വിരമിക്കൽ ആനുകൂല്യങ്ങൾ സമയത്ത് നൽകിയില്ലെങ്കിൽ സർക്കാരിന്‍റെ ബാധ്യത പിന്നെയും കൂടും.

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവ്വീസിൽ ഇന്ന് കൂട്ട വിരമിക്കൽ. അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് ഇന്ന് പടിയിറങ്ങുന്നത്.
കൂട്ട വിരമിക്കൽ എന്തുകൊണ്ട്?
മുൻകാലങ്ങളിൽ സ്കൂളിൽ ചേർക്കുമ്പോൾ ജനന തീയതി മെയ് 31 ആയാണ് നൽകിയിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ മെയ് 31ന് 56 വയസ് തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തിൽ എൺപതുകളുടെ മധ്യത്തിലാണ് സർക്കാർ സർവ്വീസിലേക്ക് കൂടുതൽ നിയമനങ്ങൾ നടന്നത്. അതുകൊണ്ടുതന്നെ ഈ വർഷവും തുടർന്നുള്ള കുറച്ച് വർഷങ്ങളിലും കൂട്ട വിരമിക്കിൽ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
advertisement
കൂട്ട വിരമിക്കൽ സർക്കാരിന് വൻ ബാധ്യത
ഒറ്റയടിക്ക് ആയിരകണക്കിന് ജീവനക്കാർ വിരമിക്കുമ്പോൾ അവരുടെ ആനുകൂല്യങ്ങൾ ഉൾപ്പടെ നൽകേണ്ടിവരുന്നത് സർക്കാരിന് വൻ ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഇത്തവണ മാത്രം 1600 കോടി രൂപ വിരമിക്കൽ ആനുകൂല്യം നൽകുന്നതിനായി സർക്കാരിന് കണ്ടെത്തേണ്ടിവരും.
കൃത്യസമയത്ത് വിരമിക്കൽ ആനുകൂല്യം നൽകാതിരുന്നാൽ?
വിരമിക്കൽ ആനുകൂല്യം കൃത്യസമയത്ത് നൽകാതിരിക്കുന്നത് സർക്കാരിന്‍റെ ബാധ്യത പിന്നെയും വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ വൈകുമ്പോൾ പലിശ ഉൾപ്പടെ നൽകേണ്ടിവരുന്നതിനാലാണിത്. അതുകൊണ്ടുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് അടുത്തിടെ ധനവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാർ ഇന്ന് വിരമിക്കും; കൂട്ട വിരമിക്കൽ എന്തുകൊണ്ട്?
Next Article
advertisement
റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് കാസര്‍കോട് യുവാവ് ജീവനൊടുക്കി
റീൽസ് വീഡിയോ ശരിയായില്ലെന്ന വിഷമം; മനംനൊന്ത് യുവാവ് ജീവനൊടുക്കി
  • റീല്‍സ് ചിത്രീകരണത്തിലെ തെറ്റുകള്‍ കാരണം മാനസിക സമ്മർദ്ദം അനുഭവിച്ച് യുവാവ് ജീവനൊടുക്കി.

  • തെർമോകോൾ ഉപയോഗിച്ചുള്ള റീല്‍സ് സുഹൃത്തിന് അയച്ച ശേഷം യുവാവ് അസ്വസ്ഥത പങ്കുവെച്ചിരുന്നു.

  • സുഹൃത്ത് വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

View All
advertisement