മുന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആന തകർത്തു

Last Updated:

മൂന്നാറിൽ പടയപ്പ, സജീവ സാന്നിദ്ധ്യം ആണെങ്കിലും മുൻകാലങ്ങളിൽ ആക്രമണം കുറവായിരുന്നു

മൂന്നാർ: പടയപ്പ എന്നറിയപ്പെടുന്ന കാട്ടാനയുടെ ആക്രമണം വീണ്ടും. കഴിഞ്ഞ രാത്രിയിലാണ്, വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയ്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. തുമ്പികൈ കൊണ്ട് ഓട്ടോയിൽ ശക്തമായി അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ഓട്ടോയ്ക് സാരമായ കേടുപാടുകൾ പറ്റി.
മൂന്നാറിൽ പടയപ്പ, സജീവ സാന്നിദ്ധ്യം ആണെങ്കിലും മുൻകാലങ്ങളിൽ ആക്രമണം കുറവായിരുന്നു. ഏതാനും നാളുകളായി വഴിയോര വ്യാപാര സ്ഥാപങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആന ആക്രമണം നടത്താറുണ്ട്. പടയപ്പയ്ക്കു നേരെ മനപ്പൂർവ്വമായ പ്രകോപനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വനം വകുപ്പ്, കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടലാർ സ്വദേശിയ്ക്കെതിരെ, കേസ് എടുക്കുകയും ചെയ്തു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഏതാനും മാസങ്ങളായി, സ്ഥിരമായി, ആന ജനവാസ മേഖലയിലേയ്ക് ഇറങ്ങുന്നതും അക്രമ സ്വഭാവം കാണിയ്ക്കുന്നതും ആശങ്കയ്ക് ഇടയാക്കുന്നു. ആനയുടെ പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളും അക്രമത്തിലേയ്ക് നയിക്കുന്നതായാണ് സംശയം. ഓട്ടോ റിക്ഷ തകർന്നത് സംബന്ധിച്ച് ഉടമ പ്രദീപ് വനം വകുപ്പിൽ പരാതി നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആന തകർത്തു
Next Article
advertisement
Weekly Love Horoscope Sept 15 to 21| പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
പങ്കാളിയുമൊപ്പം നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും; തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും: പ്രണയവാരഫലം അറിയാം
  • പങ്കാളിയുമായി നല്ല നിമിഷങ്ങള്‍ പങ്കിടാം

  • മിഥുനം രാശിക്കാര്‍ക്ക് പഴയ പ്രണയിനി വീണ്ടും ജീവിതത്തിലേക്ക് വരാന്‍ സാധ്യത

  • ചിങ്ങം രാശിക്കാര്‍ക്ക് തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും

View All
advertisement