'നിങ്ങൾ ദയവായി ഇറങ്ങി പോകൂ'; ഡോ.പി കെ. വാരിയർ ക്ഷോഭം ഉള്ളിലൊതുക്കി പറഞ്ഞു; പികെ വാരിയർ ക്ഷുഭിതനായത് എന്തിന് ?
Last Updated:
നൂറാം പിറന്നാളിന്റെ നിറവിൽ ആയുർവേദ ആചാര്യൻ പദ്മ ഭൂഷൺ ഡോ. പികെ വാര്യർ.
ശാന്തസാത്വിക ഭാവത്തിൽ മാത്രമേ ലോകം ആയുർവേദാചാര്യൻ പത്മ ഭൂഷൺ ഡോ. പി കെ വാര്യരെ കണ്ടിട്ടുള്ളൂ. എന്നാൽ ഒരിക്കൽ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത വിധം കോപം വന്നിട്ടുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റിയും അസിസ്റ്റന്റ് ചീഫ് ഫിസിഷ്യനുമായ ഡോ. കെ മുരളീധരൻ ആണ് അക്കാര്യം പങ്ക് വെക്കുന്നത്.
ഡോ പി കെ. വാര്യർ പ്രത്യേകശ്രദ്ധ നൽകുന്ന മേഖലയാണ് ക്യാൻസർ ചികിത്സ വിഭാഗം. ആയുർവേദം ഈ രോഗങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമാണ് എന്ന് ലോകത്തെ തെളിയിക്കാൻ മാത്രം അല്ല മറിച്ച് വേദനയിൽ ഉരുകുന്ന മനുഷ്യർക്ക് പാർശ്വഫലങ്ങൾ ഇല്ലാത്ത ആശ്വാസം പ്രദാനം ചെയ്യാൻ കൂടി ഈ ചികിത്സ കൊണ്ട് പികെ വാരിയർക്ക് സാധിച്ചു.
അസിസ്റ്റന്റ് ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ. മുരളീധരൻ ഇങ്ങനെ പറയുന്നു. 'തന്റെ അമ്മ കാൻസർ ബാധിതയായപ്പോൾ പരിചരിച്ചിരുന്നത് വാര്യർ സാർ ആണ്. അന്ന് അദ്ദേഹം അമ്മ അനുഭവിച്ച വേദനകൾ എല്ലാം മനസ്സിൽ അല്ല, ആത്മാവിൽ ആണ് ഏറ്റുവാങ്ങിയത്. അത് കൊണ്ടാകണം അദ്ദേഹം ക്യാൻസർ രോഗികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകിയിരുന്നത്. എല്ലാ രോഗികളിലും അദ്ദേഹം തന്റെ അമ്മയുടെ മുഖം കാണുന്നുണ്ട് എന്ന് വേണം കരുതാൻ'.
advertisement
ഒരിക്കൽ മാത്രം ആണ് പി കെ വാരിയർക്ക് ക്ഷോഭം വന്ന് കണ്ടിട്ടുള്ളത് എന്ന് ഡോ. കെ മുരളീധരൻ പറയുന്നു. ആ അനുഭവം അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു. കാൻസർ ബാധിതനായ ഒരാളെ ചികിത്സയ്ക്കായി പി കെ വാര്യർക്ക് മുൻപിൽ കൊണ്ട് വന്നു. പരിശോധനയ്ക്ക് ശേഷം രോഗിയുടെ മകൻ പി കെ വാരിയരോട് ചോദിച്ചു. 'അച്ഛൻ ഇനി എത്ര കാലം ഉണ്ടാകും?' പതിവില്ലാത്ത തരത്തിൽ ഉള്ള ചോദ്യം കേട്ട് അദ്ദേഹം പറഞ്ഞു
advertisement
'അത് ഒരിക്കലും ഒരു വൈദ്യന് പറയാൻ ആകില്ല. ഈശ്വരൻ അല്ലെ അതൊക്കെ നിശ്ചയിക്കേണ്ടത്.'
രോഗിയുടെ മകൻ വീണ്ടും തുടർന്നു. 'വിദേശത്ത് ആണ് ജോലി. ഏകദേശം എന്നേക്ക് എന്ന് അറിഞ്ഞാൽ മറ്റ് കാര്യങ്ങൾ നോക്കാമായിരുന്നു' - പികെ വാരിയരുടെ പ്രതികരണം ഇപ്രകാരം ആയിരുന്നു
'വൈദ്യൻ ആയുസ് നിശ്ചയിക്കുന്ന ആള് അല്ല, ദയവായി നിങ്ങൾ ഇറങ്ങി പോവുക'. ദേഷ്യം അടക്കാൻ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. വാക്കുകൾ കടിച്ചു പിടിച്ച് ആണ് അത് പറഞ്ഞ് തീർത്തത്. അത്രയും ഉൾക്ഷോഭം വന്ന് അദ്ദേഹത്തെ മുൻപൊരിക്കലും പിന്നീടും കണ്ടിട്ടില്ല എന്ന് ഡോ. മുരളീധരൻ പറയുന്നു.
advertisement
ചികിത്സ പ്രതിഫലം വാങ്ങാതെ അനുഷ്ഠിക്കേണ്ട കർമമാണ്, നിയോഗമാണ് എന്ന് സ്വപ്രവൃത്തിയിലൂടെ പഠിപ്പിക്കുകയാണ് പികെ വാരിയർ. അത് ഉൾക്കൊള്ളാൻ ഉള്ള കഴിവ് പുതിയ കാലത്തിനും തലമുറയ്ക്കും എത്രമാത്രം ഉണ്ടെന്ന കാര്യം ഒരു പക്ഷേ പറയാൻ ആകില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങൾ ദയവായി ഇറങ്ങി പോകൂ'; ഡോ.പി കെ. വാരിയർ ക്ഷോഭം ഉള്ളിലൊതുക്കി പറഞ്ഞു; പികെ വാരിയർ ക്ഷുഭിതനായത് എന്തിന് ?