കോട്ടയം: രൂപീകൃതമായതുമുതൽ എല്ലാ പ്രതിസന്ധിഘട്ടത്തിലും കെ എം മാണിക്കും കേരള കോണ്‍ഗ്രസിനുമൊപ്പം നിലനിന്ന മണ്ഡലമാണ് പാലാ. അതുകൊണ്ട് തന്നെ തെരഞ്ഞടുപ്പില്‍ പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോം തോല്‍ക്കുമെന്ന് പാർട്ടി പ്രവർത്തകർ ആരും വിശ്വസിച്ചിരുന്നില്ല. തോറ്റത് ദൈവനിശ്ചയം കൊണ്ടാണെന്ന് സ്ഥാനാര്‍ഥി ജോസ് ടോമും പറയുന്നു. എന്നാല്‍ തെരഞ്ഞടുപ്പിലെ അപ്രതീക്ഷിത തോല്‍വി കാരണം ഒരു കേരള കോണ്‍ഗ്രസ് പ്രവർത്തകന് സ്വന്തം മുടി നഷ്ടമായി.
പാലായില്‍ യുഡിഎഫ് സ്ഥാനാർഥി തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് പ്രവർത്തകനായ കെ സി കുഞ്ഞുമോന്റെ ബെറ്റ്. മാണി സി കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയിയും പറഞ്ഞു. സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവിഭാഗത്തിന്റെയും വെല്ലുവിളി. ഇന്നലെ ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസ് പ്രവര്‍ത്തകന്‍ പരസ്യമായി മൊട്ടയടിക്കുന്നതിന് പകരം ബാര്‍ബര്‍ ഷാപ്പിലെത്തി മൊട്ടയടിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകളും ലഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.