തൃശൂര്‍: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂര്‍ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. കാര്‍ ഡ്രൈവര്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ശ്രീനിവാസന് വധകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആര്‍എസ്എസ് നേതവ് ശ്രീനവാസനെ മൂന്നു ബൈക്കുകളിലായി എത്തയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.
എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാടെത്തും. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.