• HOME
 • »
 • NEWS
 • »
 • kerala
 • »
 • Palakkad | പാലക്കാട് ബുധനാഴ്ച വരെ നിരോധാനാജ്ഞ

Palakkad | പാലക്കാട് ബുധനാഴ്ച വരെ നിരോധാനാജ്ഞ

ജില്ലാ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 • Share this:
  പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ പാലക്കാട് പരിസര പ്രദേശത്തും നിരോധാനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്.

  പോപ്പുലര് ഫ്രണ്ട് , ആര്.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില് കണ്ട് പാലക്കാട് ജില്ലാ പരിധിയില് ഏപ്രില് 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്‌നല് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.


  ഇത് പ്രകാരം പൊതുസ്ഥലങ്ങളില് അഞ്ചോ അതിലധികമൊ പേര് ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില് യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന് ആമ്‌സ് ആക്ട് സെക്ഷന് 4 പ്രകാരം പൊതുസ്ഥലങ്ങളില് വ്യക്തികള് ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇന്ത്യന് എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന് 4 പ്രകാരം പൊതുസ്ഥങ്ങളില് സ്‌ഫോടകവസ്തുക്കള് കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള് ഉടലെടുക്കും വിധം സമൂഹത്തില് ഉഹപോഹങ്ങള് പരത്തുകയോ ചെയ്യാന് പാടുളളതല്ലായെന്നും ഉത്തരവില് വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്ക്കും ലോ എന്ഫോഴ്‌സ്‌മെന്റ് ഏജന്സികള്ക്കും ഉത്തരവ് ബാധകമല്ല.

  അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാടെത്തും. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം.

  Also Read-Kerala Police | പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി; ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; മുന്നറിയിപ്പുമായി പൊലീസ്

  എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

  Also Read-നാലു മാസത്തിനിടെ രണ്ടാംതവണ; 24 മണിക്കൂറിനിടെ 2 കൊലപാതകം ആവർത്തിച്ച് ആലപ്പുഴയ്ക്ക് ശേഷം പാലക്കാട്

  ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

  Also Read-Palakkad | 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാടേക്ക്; ജാഗ്രത നിര്‍ദേശം

  മൂന്ന് സ്‌കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
  Published by:Jayesh Krishnan
  First published: