'എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിൽ എത്തില്ല'; ഭീഷണിയുമായി പി.സി.ജോര്‍ജ്
Last Updated:
പന്തളം: എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ജോര്‍ജിന്റെ ഭീഷണി.
തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിലേക്ക് എത്തില്ല. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പി.സി.ജോര്‍ജ് എരുമേലിയില്‍ ഉപവസിക്കും.
നാമജപ യാത്രയായിട്ടായിരുന്നു പന്തളം രാജകുടുംബം നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആചാര്യന്മാര്‍ക്കും, പന്തളം കൊട്ടാരത്തിനും തന്ത്രിക്കുമാണ് തീരുമാനമെടുക്കാനുള്ള അധികാരമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 02, 2018 11:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിൽ എത്തില്ല'; ഭീഷണിയുമായി പി.സി.ജോര്‍ജ്