'ജോസ് ഭയക്കുന്നതും എൽദോയെ ഭീഷണിപ്പെടുത്തിയതും തന്നെ കൂവിയതും ഇതേ ആളുകൾ'; പിസി ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
- Published by:Naseeba TC
- news18-malayalam
Last Updated:
മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ എന്ന പേരിലാണ് പിസിയുടെ എഫ്ബി പോസ്റ്റ്
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ച അതേ ആളുകളാണ് ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശത്തിലും എൽദോസ് കുന്നപ്പള്ളിക്കെതിരെയും രംഗത്തു വന്നതെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോർജിന്റെ പുതിയ പരാമർശങ്ങൾ വന്നിരക്കുന്നത്.
മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ തന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകളാണെന്നും പിസി ജോർജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Also Read-'ലൗ ജിഹാദ് വിഷയത്തില്‍ ഇടതുമുന്നണിയുടെ അഭിപ്രായമാണ് കേരള കോൺഗ്രസിന്' മലക്കംമറിഞ്ഞ് ജോസ് കെ മാണി
advertisement
മതേതര കേരളം എന്ന് നമ്മൾ അഭിമാനിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ .
ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ
ജോസ് കെ മാണി ഒരു മണിക്കൂറിൽ തിരുത്തി പറഞ്ഞു .
കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ്
കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ?
ആരെയാണ് ജോസ് ഭയക്കുന്നത് ?
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ എൽദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ?
advertisement
ആരാണ് എൽദോയെ ഭീഷണിപ്പെടുത്തിയത് ?
ആരോടാണ് എൽദോ ഇതിന്റെ പേരിൽ മാപ്പു പറഞ്ഞത് ?
ഉത്തരം എല്ലാവർക്കും അറിയാം . പക്ഷെ പറയാൻ പലരുടെയും നാവു പൊങ്ങില്ല .
ജോസ് ഭയക്കുന്നതും , എൽദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തിൽ കെട്ടപ്പെട്ട ആളുകൾ .
വിശ്വാസ സംരക്ഷണ വിഷയത്തിൽ പോരാടിയപ്പോൾ ,
അതിന്റെ പേരിൽ ബി ജെ പി സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോൾ എന്നെ ഊര് വിലക്കിയത് ഇതേ ആളുകൾ .
advertisement
ഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ .
രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ .
ഈ കാരണങ്ങളാൽ ,തിരഞ്ഞെടുപ്പ് പര്യടനത്തിൽ കൂവി ഓടിക്കാൻ ശ്രമിച്ചതും ഇതേ ആളുകൾ .
എന്നിട്ടും ഈ നാടിന്റെ പേരാണ് രസം .
"മതേതര കേരളം ".
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
പി സി ജോർജ് ✍
advertisement
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ പരാമർശം. ഇക്കാര്യം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ, നിലപാട് ജോസ് കെ മാണി നിലപാട് തിരുത്തുകയും ചെയ്തു.
'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായം എന്നായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിസി ജോർജിനെ നാട്ടുകാർ കൂവിയതും വാർത്തയായിരുന്നു. ഇതിനെ കുറിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പിസി ജോർജ് പറഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2021 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസ് ഭയക്കുന്നതും എൽദോയെ ഭീഷണിപ്പെടുത്തിയതും തന്നെ കൂവിയതും ഇതേ ആളുകൾ'; പിസി ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്