വിജയരാഘവന്റെ അധിക്ഷേപം: പരാതി നൽകുമെന്ന് രമ്യാ ഹരിദാസ്

Last Updated:

വിജയരാഘവന്റെ പരാമര്‍ശം അത്യന്തം ഖേദകരമാണ്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യമെന്നു വ്യക്തമാക്കണമെന്നും രമ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ആലത്തൂർ : വിവാദപരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വിജയരാഘവന്റെ പരാമര്‍ശം അത്യന്തം ഖേദകരമാണ്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യമെന്നു വ്യക്തമാക്കണമെന്നും രമ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read-രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്
'ഉത്തരവാദിത്തപ്പെട്ട ഒരു മുന്നണിയുടെ നേതാവ് ഇത്തരത്തിൽ പറഞ്ഞതിൽ ഖേദമുണ്ട്. നവോത്ഥാനത്തിന് വേണ്ടി പറയുന്ന ആളുകളാണ്. അപ്പോൾ ഒരോന്ന് പറയുമ്പോള്‍ സംയമനത്തോടെ താനൊരു സ്ഥാനാർഥിയാണ് സ്ത്രീയാണ് എന്ന പരിഗണന നൽകണമായിരുന്നു. ആശയപപരമായ രാഷട്രീയമായ ഒരു യുദ്ധമാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫ് നേതാക്കളുമായി ആലോചിച്ചിട്ടുണ്ട്. പരാതി കൊടുക്കാൻ തന്നെയാണ് തീരുമാനം. ഇനിയൊരാളുടെയും പേരിൽ ഇതുപോലുള്ള പരാമർശങ്ങൾ ഉണ്ടാകരുത്'. എന്നായിരുന്നു രമ്യയുടെ വാക്കുകൾ.
advertisement
Also Read-രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ
കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ വിജയരാഘവൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍‌ശം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിജയരാഘവന്റെ അധിക്ഷേപം: പരാതി നൽകുമെന്ന് രമ്യാ ഹരിദാസ്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement