ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്പെന്ഷന് അംഗീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം
ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്പെന്ഷന് അംഗീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം
Last Updated :
Share this:
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശിയ്ക്കെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികളില്ല. ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ലൈംഗിക ആരോപണത്തില്‍പ്പെട്ട ശശിക്കെതിരായ പാര്‍ട്ടി നടപടി അപര്യാപ്തമാണെന്നു കാട്ടി വി.എസ് അച്യുതാനന്ദനും പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ വനിതാ നേതാവും കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു. ആരോപണങ്ങളില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ശശിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പൊതുവേദികളില്‍ എത്തിക്കുകയും ചെയ്ത നേതൃത്വത്തിനെതിരെ നടപടിയെടുക്കണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശിക്കൊണ്ടുള്ള സി.പി.എം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്.
യുവതിയുടെ പരാതിക്ക് ദൃക്സാക്ഷികളില്ലെന്നും കണ്ടെത്തിയ കമ്മീഷന് ഫോണ്‍ സംഭാഷണം മാത്രമാണ് തെറ്റായി കണ്ടത്. ഇതേതുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ശശിയെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അച്ചടക്ക നടപടിക്കു ശേഷവും പാര്‍ട്ടിയുടെത് ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പി.കെ ശശി സജീവമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.