• HOME
  • »
  • NEWS
  • »
  • kerala
  • »
  • എം.കെ മുനീറിന് പിന്തുണ; സി.പി.എം ഇസ്ലാമിനെ അധിക്ഷേപിക്കുന്നു; പി.എം സാദിഖലി

എം.കെ മുനീറിന് പിന്തുണ; സി.പി.എം ഇസ്ലാമിനെ അധിക്ഷേപിക്കുന്നു; പി.എം സാദിഖലി

'പിണറായി വിജയന്‍ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കാമോയെന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകും'-പി.എം സാദിഖലി

  • Share this:
    കോഴിക്കോട്: യുക്തിസഹമല്ലാത്ത കാര്യങ്ങള്‍ മുസ്ലിം ലഗ് എതിര്‍ക്കുമ്പോള്‍ അതിനെ ഇസ്ലാമിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കയ്യും കെട്ടിനോക്കിനില്‍ക്കില്ലെന്ന് ലീഗ് സെക്രട്ടറി പി.എം സാദിഖലി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള വിഷയങ്ങളെ എതിര്‍ക്കുമ്പോള്‍ സി.പി.എം ഇസ്ലാമിനെ അധിക്ഷേപിക്കുകയാണ്. ഇസ്ലാം ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നത്. ഇത് സി.പി.എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണെന്നും പി.എം സാദിഖലി ഫേസ്ബുക്കില്‍ കുറിച്ചു.

    എം.എസ്.എഫ് സമ്മേളനത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രംഗത്തുവന്ന എം.കെ മുനീറിന് പി.എം സാദിഖലി പിന്തുണ നല്‍കുന്നു.

    പിണറായി വിജയന്‍ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കാമോയെന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നതെന്നും സാദിഖലി ചോദിക്കുന്നു. സി.പി.എമ്മിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുസ്ലിം ലീഗിലെ എം.കെ മുനീര്‍, കെ.എം ഷാജി പക്ഷത്തിനൊപ്പം നില്‍ക്കുന്ന നേതാവാണ് പി.എം സാദിഖലി. കുഞ്ഞാലിക്കുട്ടി സര്‍ക്കാറിനോടും സി.പി.എമ്മിനോടും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മറുപക്ഷം കടന്നാക്രമിച്ച് രംഗത്തെത്തുന്നത്.

    read also: ലിംഗ സമത്വ യൂണിഫോമിൽ മയപ്പെട്ട് സർക്കാർ; നിർബന്ധബുദ്ധിയില്ലെന്ന് മന്ത്രി ശിവൻകുട്ടി

    പി.എം സാദിഖലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

    "വിഷ സര്‍പ്പങ്ങളെ മുസ്ലിം ലീഗ് മടിയിലിരുത്തില്ല....

    സി പി എമ്മും മുസ്ലിം ലീഗും ആശയപരമായി എന്നും രണ്ടു ധ്രുവങ്ങളിലാണ്. ഇസ്ലാമിക വിശ്വാസാചാരങ്ങളെ പൊതു ഇടങ്ങളില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ചിട്ടുള്ളത് കേരളത്തില്‍ സി പി എമ്മും അതിന്റെ പോഷക സംഘടനകളുമാണ്.
    അത് മറച്ചുവെച്ചാണ് ഇപ്പോള്‍ ജയരാജനും കൊടിയേരിയും മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിക്കുന്നത്. കൊടിയ വിഷമുള്ള സര്‍പ്പങ്ങളെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി മുസ്ലിം ലീഗ് ഒരിക്കലും മടിയിലിരുത്തി താലോലിക്കുമെന്ന് ആരും കരുതരുത്.
    ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പൊള്ളത്തരങ്ങള്‍ മുസ്ലിം ലീഗ് ചൂണ്ടിക്കാണിച്ചതിന് സി പി എം എന്തിനാണ് ഇസ്ലാമിനെ അധിക്ഷേപിക്കുന്നത്.

    ഇസ്ലാം ആറാം നൂറ്റാണ്ടിന്റെ പ്രാകൃത മതമെന്നാണ് ഡി വൈ എഫ് നേതാവ് പറയുന്നത്. ഇത് സി പി എമ്മിന്റെ ഇസ്ലാമിനെതിരെയുള്ള സ്ഥിരം പല്ലവിയാണ്. സ്ത്രീക്കും പുരുഷനും ഇനി ഒരേ വസ്ത്രമെന്നതത്രെ പിണറായി സര്‍ക്കാരിന്റെ അടുത്ത പരിഷ്‌കാരം. ഒരേ വസ്ത്രമെന്നത് എങ്ങിനെയാണ് പുരുഷന്റെ മാത്രം വസ്ത്രമാകുന്നത്. പിണറായി വിജയന്‍ ഭാര്യയുടെ വേഷമണിഞ്ഞ് മാതൃക കാണിക്കുമോ എന്ന ചോദ്യം യുക്തിപരമാണ്. അതെങ്ങിനെയാണ് മുഖ്യമന്ത്രിയെ ആക്ഷേപിക്കലാകുന്നത്? അങ്ങിനെ പറയുന്നവര്‍ വാസ്തവത്തില്‍ സ്ത്രീകളെയാണ് ആക്ഷേപിക്കുന്നത്? സ്ത്രീകളുടേത് മോശം വസ്ത്രവും പുരുഷന്മാരുടേത് നല്ലതുമെന്ന ചന്താഗതിയെ അല്ലേ പുരുഷ മേല്‍കോയ്മ എന്ന് പറയുന്നത്. ഇഷ്ടമുള്ള വസ്ത്രം ആര്‍ക്കും ധരിക്കാം. പക്ഷെ അവരവരുടെ ഇഷ്ടങ്ങള്‍ പൊതു ഇടങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് എതിര്‍ക്കുവാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട്.

    see also: 'കുട്ടികളെ ഇടകലർത്തി ഇരുത്തുന്നതും, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപ്പിക്കുന്നതും ഇടത് അജണ്ടയുടെ ഒളിച്ചു കടത്തൽ'

    യുക്തിസഹമല്ലാത്ത എല്ലാ പരിഷ്‌കാരങ്ങളേയും മുസ്ലിം ലീഗ് ശക്തമായി എതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ഇസ്ലാമിനെ അധിക്ഷേപിക്കുന്നത് മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കിയിരിക്കില്ല. സംഘ് പരിവാര്‍ ഭീഷണികളെ ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് മുസ്ലിം ലീഗ് നിലനില്‍ക്കുന്നത്. എല്ലാ അഹന്തയും മാറ്റി വെച്ച് സി പി എമ്മിന് വേണമെങ്കില്‍ അതിന്റെ കൂടെ നില്‍ക്കാമെന്നല്ലാതെ മറിച്ചൊന്ന് സംഭവിക്കാന്‍ പോകുന്നില്ല."
    Published by:Amal Surendran
    First published: