സ്വകാര്യ ബസ് ജീവനകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; തൊപ്പിക്കെതിരെ പരാതി നൽകുമെന്ന് ബസ് ഉടമ

Last Updated:

തൊപ്പി സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടലിൽ കലാശിച്ചത്

News18
News18
വടകര: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. തോക്ക് ചൂണ്ടി നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അജിലേഷ് ഒരു മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. നിഹാദ് സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടലിൽ കലാശിച്ചത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം. പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്നു പേരെയും വിട്ടയച്ചതായി വടകര പോലീസ് പറഞ്ഞു.
വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാദ്. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.
advertisement
എന്നാല്‍ ബസ് ഉടമയോ ജീവനക്കാരോ പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവിനെ വിട്ടയച്ചത്. ഇതിനെതിരെയാണ് ബസ് ഉടമ രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വകാര്യ ബസ് ജീവനകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; തൊപ്പിക്കെതിരെ പരാതി നൽകുമെന്ന് ബസ് ഉടമ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement