HOME /NEWS /Kerala / സി.കെ.പി മാറി; പകരം ശോഭ

സി.കെ.പി മാറി; പകരം ശോഭ

  • Share this:

    തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഉപവാസമിരിക്കുന്ന ബിജെപി നേതാവ് സി കെ പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തുദിവസമായി സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ നിരാഹാരമിരിക്കുന്ന പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം തുടങ്ങി.

    ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സമരം ആരംഭിച്ച എഎന്‍ രാധാകൃഷ്ണന്റെ നില മോശമായതിനെ തുടര്‍ന്നാണ് സികെ പത്മനാഭന്‍ സമരം ആരംഭിച്ചത്. ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.

    First published:

    Tags: Bjp protest, C k padmanabhan, ബിജെപി, സി.കെ പദ്മനാഭൻ