advertisement

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി

Last Updated:

ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി.

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സുനൽ മാത്യു ആണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.
കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തിയിരുന്നു. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
ഇതു സംബന്ധിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചു. ഇതിനെതിരെയാണ് പരാതി.
advertisement
ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി
Next Article
advertisement
'മെസ്സിയുടെ അർജന്റീന കേരളത്തെ ചതിച്ചു' കായിക മന്ത്രി വി അബ്ദുറഹിമാൻ
'മെസ്സിയുടെ അർജന്റീന കേരളത്തെ ചതിച്ചു' കായിക മന്ത്രി വി അബ്ദുറഹിമാൻ
  • കായിക മന്ത്രി വി അബ്ദുറഹിമാൻ ആരോപിച്ചത് അർജന്റീന ടീം കേരളത്തെ വഞ്ചിച്ചുവെന്ന് ആണ്

  • 250 കോടി രൂപ സ്പോൺസർമാർ വഴി കണ്ടെത്തിയെങ്കിലും മെസ്സിയും ടീവും വാഗ്ദാനം ചെയ്ത മത്സരം കളിച്ചില്ല

  • അർജന്റീന അഞ്ച് രാജ്യങ്ങളെ വഞ്ചിച്ചതായി മന്ത്രി; നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യും

View All
advertisement