യുവ നടിയെ അപമാനിക്കാൻ ശ്രമം: നടി മാപ്പ് കൊടുത്തെങ്കിലും കേസുമായി പോലീസ് മുന്നോട്ട്
- Published by:user_57
- news18-malayalam
Last Updated:
സംഭവത്തിൽ ഞായറാഴ്ച രാത്രി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
കൊച്ചി: ഷോപ്പിംഗ് മാളിൽ വച്ച് യുവ നടിയെ അപമാനിക്കാൻ നടത്തിയ ശ്രമത്തിൽ പ്രതികളായവർക്കു നടി മാപ്പു നൽകിയെങ്കിലും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ്. പ്രതികൾ കസ്റ്റഡിയിലായതിന് പിന്നാലെ പ്രതികൾക്ക് മാപ്പ് നൽകുന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി അറിയിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഞായറാഴ്ച രാത്രി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തിയ പെരുന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ കുസാറ്റ് ജംഗ്ഷനിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നു.
ദുരുദ്ദേശത്തോടെയല്ല നടിയെ സമീപിച്ചതെന്നായിരുന്നു പ്രതികളുടെ വിശദീകരണം. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ കസ്റ്റഡിയിലായതിന് പിന്നാലെ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാത്രി ഓൺലൈൻ ആയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 21, 2020 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവ നടിയെ അപമാനിക്കാൻ ശ്രമം: നടി മാപ്പ് കൊടുത്തെങ്കിലും കേസുമായി പോലീസ് മുന്നോട്ട്









