'കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകും': ജോസ് കെ. മാണി

Last Updated:

'കോട്ടയം ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുക്കും. പാലാ നഗരസഭാ ഭരണവും പിടിച്ചെടുക്കും. പാലായ്ക്ക് സമീപമുള്ള കേരള കോൺഗ്രസ് സ്വാധീന മേഖലകളിലും വൻ വിജയം നേടും' ജോസ് കെ മാണി

കോട്ടയം: കെ.എം മാണിയെ ചതിച്ചവർക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി. മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കോട്ടയം എത്തുന്നതിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയുടെ പ്രതികരണം. കെഎം മാണിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം തന്നെയാണ് ജോസ് കെ മാണി മുന്നോട്ടുവെക്കുന്നത്.
കെഎം മാണിയെ ചതിച്ചവർക്ക് മധ്യകേരളം തിരിച്ചടി നൽകുമെന്ന് ജോസ് കെ മാണി പറയുന്നു. ഇതിനൊപ്പം ഇടതുസർക്കാറിന്റെ നാലുവർഷത്തെ വികസന നേട്ടങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. ഇതുമൂലം വലിയ നേട്ടം ആകും എൽഡിഎഫിന് ഉണ്ടാകുക എന്ന് ജോസ് കെ മാണി പറയുന്നു. വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. രണ്ടില വാടിത്തളരും എന്ന് പിജെ ജോസഫ് പറയുന്നത് ഭയം കൊണ്ടാണ്. ഇത്രനാളും രണ്ടിലക്ക് വേണ്ടി ഓടി നടന്നവരാണ് ജോസഫ് വിഭാഗം എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അതിരമ്പുഴയിൽ മർദ്ദനമേറ്റെന്ന വാർത്ത ജോസ് കെ മാണി നിഷേധിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇതെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.
advertisement
'ജില്ലയിൽ വൻ നേട്ടമുണ്ടാക്കും'
കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം കൊണ്ട് കോട്ടയം ജില്ലയിൽ എൽഡിഎഫിന് നേട്ടം ഉണ്ടാകും എന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുക്കും. പാലാ നഗരസഭാ ഭരണവും പിടിച്ചെടുക്കും. പാലായ്ക്ക് സമീപമുള്ള കേരള കോൺഗ്രസ് സ്വാധീന മേഖലകളിലും വൻ വിജയം നേടുമെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്.
advertisement
മുത്തോലി, കരൂർ, കൊഴുവനാൽ, രാമപുരം തുടങ്ങിയ പഞ്ചായത്തുകളിൽ എല്ലാം വിജയം അവകാശപ്പെടുകയാണ് ജോസ് കെ മാണി വിഭാഗം. നഗരസഭയിൽ 18 സീറ്റോളം വിജയിക്കുമെന്നാണ് ജോസ് കെ മാണി ക്യാമ്പിന്റെ വിലയിരുത്തൽ. സ്ഥാനാർത്ഥികൾ എല്ലാം മികച്ചതാണെന്ന് ജോസ് വിഭാഗം വിലയിരുത്തുന്നു. മുൻപ് മത്സരിച്ചു വിജയിച്ചവരാണ് പലയിടത്തും സ്ഥാനാർത്ഥികൾ എന്നത് നേട്ടമാണ്.
advertisement
ജില്ലാ പഞ്ചായത്ത് ഭരണവും എൽഡിഎഫ് പിടിച്ചെടുക്കും എന്നാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസം. നിലവിൽ ഭരണങ്ങാനം കുറവിലങ്ങാട് അടക്കമുള്ള അഞ്ച് സീറ്റുകളിൽ ആണ് ജോസ് കെ മാണിയും പിജെ ജോസഫും നേരിട്ട് ഏറ്റുമുട്ടുന്നത്. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ എന്നീ നഗരസഭകളിലും ജോസ് കെ മാണി വിഭാഗം അധികാരം പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയിൽ സമഗ്രാധിപത്യം പുലർത്തുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ഉണ്ടാകും എന്നാണ് ജോസ് കെ മാണി ക്യാമ്പിന്റെ ആത്മവിശ്വാസം. കൂടുതൽ സീറ്റുകൾ ജില്ലയിൽ നേടിയെടുക്കാൻ ഇത് ഗുണമാകും. സിപിഐ ഉയർത്താൻ പോകുന്ന സമ്മർദ്ദതന്ത്രങ്ങൾ മറികടക്കാനും ഇത് ആവശ്യമാണെന്ന് ജോസ് ക്യാമ്പ് കണക്കുകൂട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകും': ജോസ് കെ. മാണി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement