കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മാറമ്പിള്ളി, പകലോമറ്റം, ഗ്യാരേജ് എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. ആലുവ, പെരുമ്പാവൂര്‍, കൊച്ചി നഗരം എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകർ പ്രകടനം നടത്തി.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണങ്ങളില്‍ എറണാകുളം ജില്ലയില്‍ 16 പേര് അറസ്റ്റ് ചെയ്തു. പ്രതികകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.