ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
- Published by:Arun krishna
- news18-malayalam
Last Updated:
തുറമുഖവകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്രകാലവും ഇത് പ്രവര്‍ത്തിച്ചതെന്നാണ് പോര്‍ട്ട് ഓഫീസറുടെ വിശദീകരണം
സംസ്ഥാന ടൂറിസം വകുപ്പ് ആഘോഷ പൂര്‍വ്വം പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് ബേപ്പൂര്‍ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം തുറമുഖ വകുപ്പ് നിര്‍ത്തിവെപ്പിച്ചു.ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സുരക്ഷാ മാനദണ്ഡം പാലിക്കാതെയുമാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
കടലില്‍ പൊങ്ങിനില്‍ക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജില്‍ കയറാന്‍ ദിവസേന നൂറുകണക്കിനാളുകളാണ് ബേപ്പൂരിലേക്ക് എത്തിയിരുന്നത്. താനൂര്‍ ബോട്ടപകടം ഉണ്ടാകുന്നതുവരെ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന തുറമുഖ വകുപ്പ് അപകടസാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ ഡിടിപിസിക്ക് നിര്‍ദേശം നല്‍കിയത്.
തുറമുഖവകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്രകാലവും ഇത് പ്രവര്‍ത്തിച്ചതെന്നാണ് പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. അതേസമയം കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഒരു ഭാഗം കരയില്‍ ഉറപ്പിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് ആരില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടതെന്നത് സംബന്ധിച്ചും വ്യക്തതയില്ല. മണ്‍സൂണ്‍ കഴിയുന്നതുവരെയെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജിന് അനുമതി നല്‍കേണ്ടന്നാണ് തുറമുഖവകുപ്പിന്റ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 29, 2023 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്