ആരെയും കുറ്റപ്പെടുത്താതെ സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പ്; അനാഥരായി 2 കുട്ടികൾ

Last Updated:

ഒരു വർഷം മുൻപാണ് സ്വപ്നയുടെ ഭർത്താവ് മരിച്ചത്.

കണ്ണൂർ: തന്റ മരണത്തിൽ ആരെയും കുറ്റപ്പെടുത്താതെ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച സ്വപ്നയുടെ കുറിപ്പ്.  കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് സ്വപ്നയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിനു പിന്നാലെ സ്വപ്നയുടെ വിയോഗം രണ്ട് കുട്ടികളെയാണ് അനാഥരാക്കിയത്.  ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ മരണത്തിന്  പിന്നിലെന്നാണ്ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു.
രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement

വിഷു ഉത്സവത്തിന് ശബരിമല നട തുറന്നു: ദര്‍ശനത്തിന് ഗവര്‍ണറെത്തും

ശബരിമല : വിഷു ഉത്സവത്തിന് ശബരിമല  ക്ഷേത്രനട തുറന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദര്‍ശനം നടത്തും. വൈകിട്ട് 4.30 ന് പമ്പയില്‍ എത്തുന്ന ഗവർണർ ഗണപതികോവിലില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചാണ്  മലചവിന്നത്. ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങും. 12 ന് ഉച്ചയ്ക്ക് പതിനൊന്നരയോടെ മടങ്ങും. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ഇന്ന് ശബരിമലയില്‍ എത്തും. ശക്തമായ സുരക്ഷാ ക്രമീകരണമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
advertisement
ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പനെ ധ്യാനനിദ്രയില്‍നിന്നുണര്‍ത്തി. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കും.
advertisement
സന്നിധാനത്തെ ബലിക്കല്‍പ്പുരയുടെയും നമസ്‌കാരമണ്ഡപത്തിന്റെയും മുകളില്‍ സ്ഥാപിക്കുന്നതിനുള്ള ശില്പങ്ങളുടെ സമര്‍പ്പണം ഇന്ന് സന്നിധാനത്ത് നടക്കും. ബലിക്കല്‍പ്പുരയുടെ മുകള്‍ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്‌കാര മണ്ഡപത്തിന് മുകളില്‍ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളാണ് സ്ഥാപിക്കുന്നത്.
ഗുരുവായൂര്‍ എടവള്ളി സ്വദേശി നന്ദനനാണ് തേക്കുതടിയില്‍ ശില്പം കൊത്തിയെടുത്തത്. നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, സുഹൃത്തുക്കളായ പോപ്പുലര്‍ അപ്പളം ഗ്രൂപ്പ് എം. ഡി വിജയകുമാര്‍, പ്രദീപ് കുമാര്‍ ചെന്നൈ, അത്താച്ചി സുബ്രഹ്മണ്യന്‍, അപ്പുണ്ണി ദുബയ് എന്നിവര്‍ ചേര്‍ന്നാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. 14 നാണ് വിഷുക്കണി ദര്‍ശനം. അന്ന് പുലര്‍ച്ചെ 5ന് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തര്‍ക്ക് കണി ദര്‍ശിക്കാം. 18 ന് രാത്രി നടഅടയ്ക്കും
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരെയും കുറ്റപ്പെടുത്താതെ സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പ്; അനാഥരായി 2 കുട്ടികൾ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement