കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ

Last Updated:

മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജർ തൃശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement

യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട് മീനങ്ങാടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തിൽ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ( 40 ) ണ് മരിച്ചത്.
മാർച്ച് 29ന് വൈകിട്ട് മകന്റ സുഹൃത്തും നാട്ടുക്കാരനുമായ ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
ഇതിനിടെ വീട്ടമ്മയെ തീ കൊളുത്തിയ യുവാവിന് മർദനമേറ്റതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലക്ക് ഉൾപ്പടെ പരിക്കേറ്റിരുന്ന യുവാവിന്റെ നില മെച്ചപ്പെട്ട് വരുന്നു. മീനങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

വൈപ്പിനിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറയ്ക്കലിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ഞാറയ്ക്കൽ സ്വദേശിയായ പ്രസന്നനാണ് മരിച്ചത്. ഇയാൾക്ക് 57 വയസ് ആയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കാണ് കലാപത്തിൽ കലാശിച്ചത്.
advertisement
വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement